You are currently viewing എനിക്ക് കംഫർട്ടായ വസ്ത്രമായ ഞാൻ ധരിക്കുന്നത്, അധികം സ്കിൻ കാണിക്കുന്നത് ഇഷ്ടമല്ല, തുറന്നു പറഞ്ഞ് അനിഖ

എനിക്ക് കംഫർട്ടായ വസ്ത്രമായ ഞാൻ ധരിക്കുന്നത്, അധികം സ്കിൻ കാണിക്കുന്നത് ഇഷ്ടമല്ല, തുറന്നു പറഞ്ഞ് അനിഖ

എനിക്ക് കംഫർട്ടായ വസ്ത്രമായ ഞാൻ ധരിക്കുന്നത്, അധികം സ്കിൻ കാണിക്കുന്നത് ഇഷ്ടമല്ല, തുറന്നു പറഞ്ഞ് അനിഖ

മലയാളം തമിഴ് സിനിമ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമ ചെയ്യാനും ഇതിനോടകം താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

2013 ൽ പുറത്തുവന്ന കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയെടുക്കുന്നതിനുള്ള മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 2015 പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്ന സിനിമയും 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്ന സിനിമയും താരത്തിനെ കരിയറിലെ മികച്ച സിനിമകളായി ഇപ്പോഴും കണക്കാക്കപ്പെടുന്നു.

ഇപ്പോൾ താരം നായികാ വേഷങ്ങളും ചെയ്തു തുടങ്ങിയിരിക്കുകയാണ്. മലയാളികൾക്ക് താരത്തിന്റെ അഭിനയം വളരെയധികം ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവ് തന്നെയാണ് ബാലതാരമായി തുടങ്ങി ഒരു തരത്തിലും ഇദിവ് സംഭവിക്കാതെ നായികയായി താരം ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. ഇപ്പോൾ താരം അഭിനയിച്ചു പുറത്തിറങ്ങിയഓഹ് മൈ ഡാർലിംഗ് എന്ന സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളും മറ്റും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ഫാഷൻ സ്റ്റൈലിനെ കുറിച്ചും വസ്ത്രധാരണ രീതികളെ കുറിച്ചും ആണ് അഭിമുഖത്തിൽ സംസാരിക്കുന്നത്.

എനിക്ക് ഫാഷനും സ്റ്റൈലുമൊക്കെ എപ്പോഴും മാറി കൊണ്ടിരിക്കുന്ന ഒന്നാണ് എന്നും സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഞാൻ ഒരുപാട് ഇൻസ്പയേർഡ് ആണ് എന്നും താരം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രെൻഡിനോടൊപ്പം സഞ്ചരിക്കാൻ എനിക്ക് ഇഷ്ടമാണ് എങ്കിലും അതിനപ്പുറം കംഫർട്ട് എന്നൊരു ഫാക്ടറും പ്രധാനമാണ് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. എനിക്ക് അൺകംഫർട്ടബിൾ ആയ ഒന്നും ഫോർ ഫാഷൻ എന്ന് പറഞ്ഞിട്ട് ചെയ്യാറില്ല എന്നും ഞാൻ ഫാഷന്റെ കാര്യത്തിൽ വളരെ സേഫ് ആയിട്ടാണ് നിൽക്കാറുള്ളത്. അധികം പരീക്ഷണങ്ങൾ ഒന്നും നടത്താൻ പോകാറില്ല എന്നും താരം പറഞ്ഞു.

ഫോട്ടോ ഷൂട്ടിൽ ആണെങ്കിൽ പോലും എനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ വേണ്ട എന്ന് വയ്ക്കും. അല്ലെങ്കിൽ മുന്നോട്ട് പോകും എന്നും എന്നെ പോലെ ആയിരിക്കില്ല മറ്റൊരാൾ എന്നും അത് കൊണ്ട് തന്നെ ഒരിക്കലും ആരെയും സ്ലട്ട് ഷെയിം ചെയ്യാൻ പാടില്ല എന്നുമാണ് താരം പറയുന്നത്. എനിക്ക് പേഴ്സണലി അധികം സ്കിൻ കാണിക്കുന്നത് ഇഷ്ടമല്ല. അത് എന്റെ ചോയ്‌സാണ്. അതിന് പ്രത്യേക കാരണം ഒന്നുമില്ല എന്നും താരം പറഞ്ഞു..

ചിലർക്ക് സ്കിൻ കാണിക്കാൻ താത്പര്യമുണ്ട്. അവർക്ക് നല്ല ശരീരമുണ്ട്. പിന്നെ എന്തുകൊണ്ട് അത് കാണിച്ചൂടാ എന്ന ചിന്തയോടെ നടക്കുന്നവരുണ്ട്. അതും നല്ലതാണ് എന്നും അത്തരത്തിലുള്ള ബോഡി പോസിറ്റിവിറ്റിയെയും നമ്മൾ പിന്തുണയ്‌ക്കേണ്ടതാണ് എന്നാണ് താരം പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അഭിപ്രായങ്ങൾ ആരാധകർക്കിടയിൽ സ്വീകാര്യമായിരിക്കുകയാണ്. വളരെ പക്വതയോടെയാണ് താരം അഭിമുഖങ്ങളെ സംസാരിക്കുന്നത് എന്ന് അഭിപ്രായവും ആരാധകർക്കിടയിൽ ഉണ്ട്.

Leave a Reply