You are currently viewing എന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു: വെളിപ്പെടുത്തി ആൻഡ്രിയ…

എന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു: വെളിപ്പെടുത്തി ആൻഡ്രിയ…

എന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു: വെളിപ്പെടുത്തി ആൻഡ്രിയ

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം പിന്നീട് അഭിനയ രംഗത്തേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുകയായിരുന്നു. തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത് വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാള ഭാഷയിൽ താരം അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ഇത്രയും വലിയ അഭിനയ മികവാണ് കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുന്നത്.

അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 ഇങ്ങനെയെല്ലാം താരം വിവിധ ഭാഷകളിൽ ആയി അഭിനയിച്ച പ്രധാന സിനിമകളാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികവിലും മനോഹര മായം ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്

ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ഗോസിപ്പു കാരണം കരിയർ മോശമായി ബാധിച്ചു എന്ന് പറഞ്ഞു രംഗത്ത് വരികയാണ്. ഒരു യുവ നടനെയും ഒരു യുവ സംഗീത സംവിധായകനെയും ഒരേ സമയം തന്നെ പ്രണയിക്കുന്നു എന്ന ഗോസിപ്പുകൾ ആയിരുന്നു ഒരു കാലത്ത് താരത്തെ കുറിച്ച് പ്രചരിച്ചിരുന്നത്. സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദിറും ആയിട്ടുള്ള താരത്തിന്റെ ബന്ധത്തെ കുറിച്ചായിരുന്നു വാർത്തകൾ വന്നത്.

ഇരുവരും ആ സമയത്ത് പ്രണയത്തിൽ ആവുകയും ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഒരുപാട് വിമർശനങ്ങൾ ആണ് അതോടു കൂടി നടിയെ തേടി എത്തിയത്. ആ വാർത്ത തന്റെ കരിയറും ജീവിതവും തന്നെ തകർത്തു കളഞ്ഞു എന്നാണ് താരം ഇപ്പോൾ പറയുന്നത്. പ്രായം കൂടിയ നടിക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധിനെ മാത്രമേ കിട്ടിയുള്ളൂ എന്ന തരത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു അന്ന് കൂടുതലും പ്രചരിച്ചിത്.

ആ സമയത്ത് അനിരുദ്ധിന് വെറും 19വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഈയൊരു വിമർശനം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു എന്നും ഇന്റർനെറ്റിൽ പരക്കുന്ന തന്റെ ചിത്രങ്ങൾ യഥാർത്ഥമാണെന്നും മോർഫ് ചെയ്തതല്ലെന്നും അന്ന് താരം പ്രതികരിക്കുകയും ചെയ്തു എന്ന് മീഡിയകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പിന്നീട് ഇവർ ബ്രേക്ക്‌ ആപ്പ് ആയ വാർത്തയും പ്രചരിച്ചു. എന്തായാലും ഇത് കരിയറിനെ ബാധിച്ചു എന്നാണ് താരത്തിന്റെ വാക്കുകൾ.

Leave a Reply