ബോൾഡ് ഫോട്ടോ ഷൂട്ട് ആർക്കെങ്കിലും കൊടുക്കുന്ന മറുപടി ആണോ… അനശ്വര രാജൻ മനസ്സ് തുറക്കുന്നു
അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ബോൾഡ് ഫോട്ടോഷോട്ട് ആർക്കെങ്കിലും ഉള്ള മറുപടിയാണോ എന്നാണ് അവതാരക ചോദിച്ചത്. ഒരിക്കലും അല്ല എന്നും അങ്ങനെ ചിന്തിച്ചു കൊണ്ടല്ല ഫോട്ടോഷൂട്ട് നടത്തുന്നത് എന്നുമാണ് താരം തുറന്നു പറഞ്ഞത്. ഇപ്പോൾ മറുപടി കൊടുക്കാൻ ഒന്നും നിൽക്കാറില്ല എന്നും ഇത്തരം നെഗറ്റീവുകളും അശ്ലീല കമന്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരുടെ പ്രൊഫൈൽ നോക്കിയാൽ ആണ് തമാശ എന്നും താരം പറയുന്നുണ്ട്.

വളരെ വ്യത്യസ്തമായതും പുതുമയുള്ളതും ആയ ഫോട്ടോഷോട്ടുകൾ പങ്കുവെച്ചാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണെങ്കിൽ അതിന് അശ്ലീല കമന്റുകൾ വരുന്നത് സ്വാഭാവികം ആയിരിക്കുകയാണ്. വളരെയധികം നെഗറ്റീവായുള്ള കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ എഴുതുന്നവരുടെ പ്രൊഫൈലുകൾ പോസിറ്റീവ് വൈബ്സ് ഒൺലി എന്നൊക്കെ ആയിരിക്കും എന്ന് വളരെ തമാശയോടെയും ചിരിച്ചുകൊണ്ടുമാണ് താരം വ്യക്തമാക്കിയത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആഭിമുഖ്ത്തിന്റെ ഭാഗം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.