You are currently viewing ഇഴുകിച്ചേർന്നഭിനയിച്ച്‌ അനശ്വര രാജൻ; തമിഴ് ചിത്രം തഗ്‌സിലെ പുത്തൻ ഗാനമെത്തി; വീഡിയോ കാണാം

ഇഴുകിച്ചേർന്നഭിനയിച്ച്‌ അനശ്വര രാജൻ; തമിഴ് ചിത്രം തഗ്‌സിലെ പുത്തൻ ഗാനമെത്തി; വീഡിയോ കാണാം

ഇഴുകിച്ചേർന്നഭിനയിച്ച്‌ അനശ്വര രാജൻ; തമിഴ് ചിത്രം തഗ്‌സിലെ പുത്തൻ ഗാനമെത്തി; വീഡിയോ കാണാം

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷവും ആരാധകർ സ്വീകരിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. ഇനി താരം അഭിനയിച്ചു പുറത്തിറങ്ങാനിരിക്കുന്ന സിനിമ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സ് എന്ന സിനിമയാണ്.

മുഴുനീള ആക്ഷൻ ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. താരം നായകനോടൊപ്പം ഇഴുകി ചേർന്നഭിനയിച്ചിരിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കപില്‍ കബിലൻ, ചിൻമയി എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനം വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ വേഗം ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു.

താരം അഭിനയിച്ച ഇതിനോടകം തന്നെ പുറത്തിറങ്ങിയ ഓരോ സിനിമകൾക്കും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അനശ്വര രാജൻ നായികയായി പുറത്തിറങ്ങുന്ന ഈ സിനിമയും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രാധാന്യത്തോടെ തന്നെ പ്രചരിക്കപ്പെടാനുള്ള പ്രധാന കാരണം അതുതന്നെ. എന്തായാലും ലിറിക്കൽ വീഡിയോ ട്രെൻഡിങ് ആയിരിക്കുന്നു.

Leave a Reply