You are currently viewing വസ്ത്രങ്ങള്‍ കുറയുന്തോറും പ്രശസ്തി കൂടും! വിമർശനത്തിന് മറുപടി.. എന്നെ ആരും വിധിക്കാന്‍ വരേണ്ടെന്ന് അമൃത സജു

വസ്ത്രങ്ങള്‍ കുറയുന്തോറും പ്രശസ്തി കൂടും! വിമർശനത്തിന് മറുപടി.. എന്നെ ആരും വിധിക്കാന്‍ വരേണ്ടെന്ന് അമൃത സജു

ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി. ഫോട്ടോകൾ പങ്കുവെച്ചു വൈറൽ ആയതു പോലെ തന്നെ ലിപ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് അമൃത സജു.

താരം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം പ്രശസ്ത ബോളിവുഡ് താരം ലോകസുന്ദരി ഐശ്വര്യ റായിയുടെ മുഖച്ഛായ ഉണ്ട് എന്നതിന്റെ പേരിൽ ആണ്. ഐശ്വര്യയുടെ പല സിനിമകളുടെ വീഡിയോകൾ താരം റീ ക്രിയേറ്റ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കയ്യടി നേടുകയും ചെയ്തു. മുഖചായ ഉണ്ടായത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രമായി മാറി.

പല മോഡൽ ഫോട്ടോഷൂട്ട് കളിൽ മോഡലായി താരത്തെ പലരും തെരഞ്ഞെടുത്തു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മോര്‍ പോപ്പുലാരിറ്റി = ലെസ് ക്ലോത്ത്‌സ്? ചുമ്മാ ചോദിച്ചെന്നേയുള്ളൂ എന്നായിരുന്നു കാരത്തോട് അഭിമുഖത്തിൽ ചോദിച്ചത്. വളരെ വിശദമായി തന്നെയാണ് താരം മറുപടി നൽകുന്നത്. ചിലര്‍ അങ്ങനെ ജഡ്ജ് ചെയ്‌തേക്കാം. പക്ഷെ അത് സത്യമല്ല എന്നാണ് താരത്തിന് പറയാനുള്ളത്.

നിങ്ങളുടെ കാഴ്ചപ്പാടിലൂടെ മാത്രമായി ഒരു വ്യക്തിയെ വലയിരുത്താനാകില്ല എന്നും എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട് എന്നും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. ചിലര്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കാനായി, ശരീരം കാണിക്കുന്നത് ആണെങ്കിലും അല്ലെങ്കിലും, ആത്മവിശ്വാസം നല്‍കുന്ന ശരീരമുണ്ടാക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

എന്റെ കാര്യത്തില്‍, മോഡല്‍ എന്ന നിലയിലും നടി എന്ന നിലയിലും ഞാന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്റെ ആത്മ വിശ്വാസവും ഫ്‌ളെക്‌സിബിലിറ്റിയും കൂട്ടുന്നതിനായാണ്. മറ്റുള്ളവര്‍ക്ക് വിധിക്കാനുള്ള അവകാശമില്ല. അവര്‍ അങ്ങനെ ചെയ്താല്‍ അത് അവരുടെ തെറ്റ്. എന്റേതല്ലെന്നും താരം വ്യക്തമാക്കുന്നു. കുറച്ച് വസ്ത്രം ധരിക്കുന്നതു കൊണ്ട് പ്രശസ്തി ഉറപ്പിക്കാനാകില്ല എന്നും താരം പറയുന്നുണ്ട്.

Leave a Reply