You are currently viewing ഇങ്ങനെ നടന്നാൽ നരകത്തിൽ പോകും എന്നാണ് ഞങ്ങളോട് അവർ പറഞ്ഞത്

ഇങ്ങനെ നടന്നാൽ നരകത്തിൽ പോകും എന്നാണ് ഞങ്ങളോട് അവർ പറഞ്ഞത്

ഇങ്ങനെ നടന്നാൽ നരകത്തിൽ പോകും എന്നാണ് ഞങ്ങളോട് അവർ പറഞ്ഞത്

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിരുന്നു വാർത്തയായിരുന്നു നൂറ ആദില എന്നിവരുടെ പ്രണയം. സമൂഹത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു അവർ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ പല രീതിയിൽ അവരെ സോഷ്യൽ മീഡിയ സമീപിക്കുകയുണ്ടായി. ലെസ്ബിയൻ പ്രണയത്തെ അനുകൂലിക്കുന്നവർ അവരെ പൂർണ്ണമായി പിന്തുണച്ചു.

അതേ അവസരത്തിൽ അവർക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. പലരും അവർക്കെതിരെ സദാചാര ആക്രമണങ്ങൾ അഴിച്ചു വിട്ടു. അതേ പോലെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും എതിർത്തു കൊണ്ടാണ് ഇവർ കല്യാണം കഴിച്ചത്, ഇതിന്റെ പരിണിതഫലം പിന്നീട് ഇവർ അനുഭവിക്കും എന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ ഇവരുടെ വാർത്തകൾക്ക് താഴെ വരാൻ തുടങ്ങി.

ഇപ്പോൾ ഇരുവരും താങ്കളുടെ പ്രണയ പരസ്യമാക്കിയതിനു ശേഷം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ ക്കുറിച്ചും വിമർശനങ്ങളെ കുറിച്ചും എല്ലാം തുറന്നു പറയുന്ന ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വളരെ തുറന്നു മനോഭാവത്തോടു കൂടിയാണ് ഇരുവരും വേദിയിലിരിക്കുന്നതും സംസാരിക്കുന്നതും എന്നത് തന്നെയാണ് അഭിമുഖത്തെ ആദിമധ്യാന്ത്യം വൈറലാക്കിയത്.

മതം ഞങ്ങളുടെ റിലേഷൻഷിപ്പിൽ വലിയ കളി കളിച്ചിട്ടുണ്ട്. മതവും സമൂഹവും വലിയ തോതിൽ ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ ഭാഗമായിട്ടുണ്ട് എന്നും ഇരുവരും സമ്മതിക്കുന്നു. ഞങ്ങളുടെ രക്ഷിതാക്കൾ ഞങ്ങളുടെ ഏറ്റവും കൂടുതൽ ഈ വിഷയത്തിൽ സംസാരിച്ചത് ഇങ്ങനെ നിങ്ങൾ നടക്കുകയാണെങ്കിൽ നിങ്ങൾ നരകത്തിൽ പോകില്ലേ എന്നാണ്. അവരോട് ഞങ്ങൾ ആ സമയത്ത് തിരിച്ചു ചോദിച്ചത് ഇത് ഞങ്ങളുടെ ലൈഫ് അല്ലേ ഞങ്ങളുടെ ച്ചോയിസ് അല്ലേ എന്നാണ് എന്നും അവർ പറയുന്നു.

ഞങ്ങൾ നരകത്തിൽ പോകാനോ മറ്റു ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് ഉണ്ടാകാനോ ഞങ്ങൾ ആരെയും കൊന്നിട്ടില്ലല്ലോ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുക മാത്രമല്ല ചെയ്തത് എന്നും ഇരുവരും ചോദിക്കുന്നു. ഇത്തരത്തിൽ സമൂഹത്തിൽ നിന്നും കുടുംബക്കാരിൽ നിന്നും കേൾക്കേണ്ടി വന്നതും നേരിടേണ്ടി വന്നതുമായ ബുദ്ധിമുട്ടുകൾ എല്ലാം അഭിമുഖത്തിൽ ഇരുവരും തുറന്നു പറയുന്നുണ്ട്. എല്ലാവർക്കും ഞങ്ങളുടെ സെക്സ് റിലേഷൻഷിപ്പിനെ കുറിച്ച് അറിയാൻ വലിയ താല്പര്യമാണ് എന്ന് ഇരുവരും പറയുന്നു.

എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്ന് ഡയറക്ടായി ചോദിക്കുന്നതിനു പകരം അവർ കുട്ടികളെ കുറിച്ചാണ് ചോദിക്കുന്നത് എന്നും ആരാണ് ഗർഭം ധരിക്കുക ആരാണ് പ്രഗ്നന്റ് ആവുക തുടങ്ങിയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ അടിസ്ഥാന ഉദ്ദേശം എങ്ങനെയാണ് സെക്സ് എന്ന് അറിയാനുള്ള ആകാംക്ഷയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്നും ഇരുവരും പറയുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇരുവരുടെയും പ്രണയ വിഷയം ചർച്ചയായതിനു മാസങ്ങൾക്ക് ശേഷവും ഈ അഭിമുഖം വൈറലായി തുടരുകയാണ്.

Leave a Reply