You are currently viewing ഷഡ്ഢി വിവാദം അവിടെ നിക്കട്ടെ.. അടുത്ത ഗാനവുമായി ഷാരുഖ് ദീപിക.. 1 കോടി കാഴ്ചക്കാർ കടന്ന് ഇന്ന് റിലീസ് ആയ പത്താനിലെ ഗാനം

ഷഡ്ഢി വിവാദം അവിടെ നിക്കട്ടെ.. അടുത്ത ഗാനവുമായി ഷാരുഖ് ദീപിക.. 1 കോടി കാഴ്ചക്കാർ കടന്ന് ഇന്ന് റിലീസ് ആയ പത്താനിലെ ഗാനം

ഹോട് ലുകില്‍ വീണ്ടും ദീപിക: പത്താനി’ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു… ഒരു മണിക്കൂറില്‍ 2 മില്യന്‍ കാഴ്ചക്കാര്‍

സിനിമ മേഖലയിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചു കൊണ്ട് ഷാറൂഖാൻ ദീപിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തു വരുന്ന പത്താൻ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടാണ് അഭിനേതാക്കൾ ഈ ഗാനരംഗങ്ങളെയും നിസ്തുലമാക്കിയിരിക്കുന്നത്.

മണിക്കൂറുകൾകൊണ്ട് മില്യൻ കണക്കിന് കാഴ്ചക്കാരെ ലഭിക്കാൻ മാത്രം പ്രേക്ഷകരുടെ സ്നേഹത്തിനും ഹൃദയത്തിനും ഒപ്പം നിൽക്കാൻ പുതിയ ഗാനത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. കോട്ടായി തന്നെ ദീപിക ഈ ഗാന രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സ്റ്റൈലിന്റെ അവസാന വാക്കായാണ് ഷാരൂഖാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം വിവാദമാകുകയും വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. ദീപികയുടെ ബികിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു വിവാദങ്ങൾ ഉണ്ടായിരുന്നത്. ശാരൂഖ് ഖാന്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയതും വലിയ വാർത്തയായിരുന്നു. അഭിനേതാക്കളുടെ കോലം കത്തിക്കൽ മുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ച ഒരു വിവാദം തന്നെയായിരുന്നു അത്.

ചിത്രത്തില്‍ ശാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് സിനിമ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശഭക്തിയുടെ പ്രാധാന്യത്തെ പറയുന്ന സിനിമയാണ് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

ബഹിഷ്കരണ വിവാദങ്ങളെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം സിനിമയെ കാത്തിരിക്കുന്നത്. ഇത് ഷാറൂഖാനും ദീപികയും ഉൾപ്പെടെ സിനിമയിൽ അഭിനയിക്കുന്ന മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ വരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉള്ളവർ ആയതുകൊണ്ട് തന്നെയാണ്.

Leave a Reply