You are currently viewing കല്യാണശേഷം മൊഞ്ച് കൂടിയോ?? സ്റ്റൈലിഷ് ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

കല്യാണശേഷം മൊഞ്ച് കൂടിയോ?? സ്റ്റൈലിഷ് ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്ക് അവസരം ലഭിക്കുകയു. നിറഞ്ഞ കയ്യടി ലഭിക്കുകയും ചെയ്തതോടെയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ, ലേഡി സൂപ്പർ സ്റ്റാർ എന്നീ പദവികൾ താരത്തിന് ലഭിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങലാണ് താരം അവതരിപ്പിച്ചത്.

നായികാ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം തന്റെ കരിയറിൽ അഭിനയിച്ചിട്ടുണ്ട്. ഇതുവരെയും താരം അഭിനയിച്ച സിനിമകളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു. അഭിനയത്തിനൊപ്പം മനം മയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരുടെ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു.

നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. എന്നിരുന്നാലും ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും അഭിനയിക്കുന്ന സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു ഒരുപാട് നല്ല സിനിമകളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏത് കഥാപാത്രവും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

2015-ൽ താരവും സംവിധായകൻ വിഘ്‌നേഷ് ശിവനും 2015 -ൽ നാനും റൗഡി ധാനിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതൽ പ്രണയത്തിലായിരുന്നു. 2022 ജൂൺ 9-ന് മഹാബലിപുരത്ത് വച്ച് ഇരുവരും വിവാഹിതരായി. ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിനും കാത്തിരിപ്പിനും ശേഷം വളരെ പ്രൗഢഗംഭീരമായ ഒരു ചടങ്ങിൽ ആണ് ഇരുവരും വിവാഹിതരായത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചു .

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഇരുവരും താങ്കളുടെ വിശേഷങ്ങൾ എല്ലാം നിരന്തരം അറിയിക്കുന്നുണ്ട്. ഇപ്പോൾ ലേറ്റസ്റ്റായി ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ്. വളരെ പെട്ടെന്ന് തന്നെ മികച്ച അഭിപ്രായങ്ങളോട് കൂടി താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിടങ്ങളിൽ തരംഗം ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply