അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ആശാ ശരത്ത്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു. കൂടാതെ കുറച്ച് തമിഴ് , കന്നഡ , തെലുങ്ക് ചലച്ചിത്ര ക്രെഡിറ്റുകളും താരത്തിന് ഉണ്ട്. 1996 മുതൽ നടി, പ്രോഗ്രാം പ്രൊഡ്യൂസർ, നർത്തകി എന്നീ നിലകളിലെല്ലാം താരം സജീവമാണ്. ജാതക കഥകൾ, മിഖായേലിന്റെ സന്തതികൾ തുടങ്ങിയ മലയാളം ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുങ്കുമപ്പൂവ് താരത്തെ ജനപ്രിയയാക്കി. വളരെ മനോഹരമായ താരമോ ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. തരത്തിന്റെ ആദ്യ ഫീച്ചർ ഫിലിം ഫ്രൈഡേ ആയിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത്.
കർമ്മയോദ്ധ, അർദ്ധ നാരി എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ഐപിഎസ് ഓഫീസർ എന്ന നിലയിൽ ദൃശ്യം എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് കഥാപാത്രങ്ങൾ എന്ന രൂപത്തിലാണ് ദൃശ്യം ആദ്യത്തെയും രണ്ടാമത്തെയും ഭാഗത്തിലെ താരത്തിന്റെ കഥാപാത്രത്തെ ആരാധകർ വിലയിരുത്തിയത്. ഗംഭീര കയ്യടി തിയേറ്ററുകളിൽ നിന്നും താരത്തിന് ലഭിച്ചിട്ടുണ്ട്.
താരത്തിന്റെ മകളുടെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതിഗംഭീരമായി താരനിബിടമായി ആഘോഷിച്ചിരുന്നു. ഇപ്പോൾ മകളും താരവും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിലെ ഭാഗമാണ് വൈറലാകുന്നത്. ഒരു പെൺകുട്ടിക്ക് മാതാപിതാക്കൾ നൽകേണ്ട കോൺഫിഡൻസ് പഠനമാണ് എന്നും പഠനം ഇല്ലാതെ സ്വന്തം കാലിൽ നിൽക്കാൻ ഈയൊരു കാലത്ത് കഴിയില്ല എന്നുമുള്ള ഒരു അഭിപ്രായമാണ് ഇപ്പോൾ ആരാധകരുമായി താരം പങ്കു വച്ചിരിക്കുന്നത്.
പഠനത്തിന് പ്രാധാന്യമുണ്ട് എന്നും അത് ആയിരിക്കണം മാതാപിതാക്കൾ അവർക്ക് ആദ്യമായി നൽകേണ്ടത് എന്നും അതിനു ശേഷം അവർ പാഷന്റെ പുറകെയോ അവരുടെ ആഗ്രഹങ്ങൾക്കു പുറകെയോ പോയിക്കൊള്ളട്ടെ എന്നും കുടുംബജീവിതം ആയാലും സ്വന്തം അധ്വാനം കൊണ്ട് ലഭിക്കുന്ന പൈസ ഉണ്ടെങ്കിൽ അത് ഏതൊരു പെൺകുട്ടികൾക്കും വലിയ കോൺഫിഡൻസ് ആയിരിക്കും നൽകുക എന്നും താരം പറയുന്നു. ഇതാണ് എന്റെ വിശ്വാസം എന്നും താരം പറയുന്നുണ്ട്. എന്തായാലും വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.