You are currently viewing മകൾക്ക് ജന്മ ദിനാശംസകൾ നേർന്ന് പ്രിയതാരം… അമ്മയെപ്പോലെ ക്യൂട്ട് അല്ലേ…

മകൾക്ക് ജന്മ ദിനാശംസകൾ നേർന്ന് പ്രിയതാരം… അമ്മയെപ്പോലെ ക്യൂട്ട് അല്ലേ…

മകൾക്ക് ജന്മ ദിനാശംസകൾ നേർന്ന് പ്രിയതാരം…

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ. 2007 ആണ് താരം അഭിനയം മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും താരം സജീവമായി 2018 വരെ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ സിനിമയിൽ പ്രകടിപ്പിക്കുകയും ചെയ്തു. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇതര ഭാഷകളിലേക്ക് താരത്തിന്റെ അഭിനയ വൈഭവം വ്യാപിച്ചിട്ടുണ്ട്.

2007-ൽ എ.കെ.ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം തന്നെ തമിഴിൽ താരം അരങ്ങേറുകയും ചെയ്തു. 2008ലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം താരം ചെയ്ത നായിക വേഷം വളരെ മനോഹരമായി താരം അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രീതി ആണ് മൂന്ന് സിനിമകളിലും താരത്തിനു ലഭിച്ചത്. 2018 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. ഇതിനോടകം താരം 42-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാം അവൻ സെയൽ എന്ന സിനിമയിലെ ചിന്താമണി എന്ന കഥാപാത്രത്തെയാണ് താരത്തിന് ആദ്യമായി തമിഴകത്ത് കൈയ്യടി നേടി കൊടുത്തത്.

ഇതിനിടയിൽ പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെയും ഡയലോഗുകളും ആരാധകർ ഏറ്റെടുത്തതു പോലെ തന്നെ താരം പാടിയ പാട്ടുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നും ഇപ്പോൾ താരം വിട്ടു നിൽക്കുകയാണ്. കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ആണ് താരം അവസാനമായി അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മകൾക്ക് രണ്ടാം ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ്‌ ആണ്. ക്യൂട്ട് ലുക്കിലുള്ള രണ്ടു പേരുടെയും ഫോട്ടോകളും തരാം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് പേരാണ് കുഞ്ഞിന് ജന്മദിനാശംസകൾ നേരുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply