You are currently viewing പൊന്നിയൻ സെൽവനിലെ പൂങ്കുഴലി സ്റ്റൈൽ ഫോട്ടോഷൂട്ട്… വേറെ ലെവലെന്ന് മലയാളികൾ

പൊന്നിയൻ സെൽവനിലെ പൂങ്കുഴലി സ്റ്റൈൽ ഫോട്ടോഷൂട്ട്… വേറെ ലെവലെന്ന് മലയാളികൾ

വ്യത്യസ്തമായ ആശയങ്ങളിലൂടെ ഉരുത്തിരിഞ്ഞു ഉണ്ടാകുന്ന ഫോട്ടോ ഷൂട്ടുകളും പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് സമയം സോഷ്യൽ മീഡിയ വാളിൽ തങ്ങി നിൽക്കാനും ഒരുപാട് കാഴ്ചക്കാരെ ലഭിക്കാനും വ്യത്യസ്തത തന്നെയാണ് ആയുധം. അതുകൊണ്ട് തന്നെയാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇതിനോടകം നമുക്ക് കാണാൻ കഴിഞ്ഞത്.

വസ്ത്ര ധാരണ രീതിയിൽ ആയാലും പശ്ചാത്തലത്തിലെ തിരഞ്ഞെടുപ്പിൽ ആയാലും വളരെ മികച്ചു നിൽക്കുന്നവർക്ക് മാത്രമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കൈയ്യടി നേടുന്നത്. കഴിവ് പ്രകടിപ്പിക്കാൻ താല്പര്യം കാണിക്കുന്നവർക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചെറിയ കഴിവുകൾ ആണെങ്കിലും പ്രകടിപ്പിക്കാൻ താൽപര്യം കാണിച്ചാൽ വലിയ രൂപത്തിൽ അവ കരിയറിനെ സമ്പന്നമാക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്ത് ഒരുപാട് കാഴ്ചക്കാരെ നേടുകയും വലിയ സെലിബ്രേറ്റി സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത മോഡലാണ് വീണ നായർ. ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ ആണ് താരം ഇതിനോടകം തന്നെ അപ്‌ലോഡ് ചെയ്തിട്ടുള്ളത് എന്ന് തന്നെയാണ് താരത്തിന്റെ ഫോളോവേഴ്സിനെ സജീവമായി നില നിർത്തുന്നത്. ഇപ്പോഴും വളരെ വെറൈറ്റി ആയ ഒരു ആശയമാണ് താരം ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്.

പ്രകൃതിയോടിണങ്ങി അരുവിയിൽ അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയും അതിനു ചുറ്റുമുള്ള കാറ്റിനോട് കിന്നാരം പറയുന്നതും ആയുള്ള താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അതിനു നൽകിയ ക്യാപ്ഷനും അതിനോട് വളരെയധികം യോജിച്ചു നിൽക്കുന്നു. Yes!… Nature is such a strong element to tell our story അതെ!…  നമ്മുടെ കഥ പറയാൻ പ്രകൃതി വളരെ ശക്തമായ ഒരു ഘടകം തന്നെയാണ് എന്നാണ് ക്യാപ്ഷൻ.

പതിവുപോലെ തന്നെ താരത്തിന്റെ വീഡിയോക്ക് താഴെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പും താരം പങ്കുവെച്ച ഫോട്ടോഷൂട്ടുകൾക്ക് എല്ലാം പ്രേക്ഷകർ നിറഞ്ഞ കയ്യടികളും മികച്ച അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് വീഡിയോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടാനും ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

Leave a Reply