You are currently viewing കല്യാണത്തിന് ശേഷം ഇവൻ പോയി EX-LOVERറെ കണ്ടിട്ടുണ്ട്; നമ്മൾ ആ പരിപാടിക്ക് ഇല്ല; പൊളിച്ചടുക്കി അപർണ

കല്യാണത്തിന് ശേഷം ഇവൻ പോയി EX-LOVERറെ കണ്ടിട്ടുണ്ട്; നമ്മൾ ആ പരിപാടിക്ക് ഇല്ല; പൊളിച്ചടുക്കി അപർണ

കല്യാണത്തിന് ശേഷം ഇവൻ പോയി EX-LOVERറെ കണ്ടിട്ടുണ്ട്; നമ്മൾ ആ പരിപാടിക്ക് ഇല്ല; പൊളിച്ചടുക്കി അപർണ

അഭിനയ മികവു പോലെ തന്നെ ഒരുപാട് ആരാധകരെ ആകർഷിക്കുന്ന മറ്റൊരു മേഖലയാണ് അവതരണ മേഖല. വെറും അവതരണ മികവു കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ദമ്പതികളാണ് ജീവയും അപർണയും. സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് സുപരിചിതനായ അവതാരകനാണ് ജീവ. അതിനുശേഷം ഇപ്പോൾ ഒരുപാട് പരിപാടികളിലൂടെ താരം തിരക്കിലാണ്.

വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരദമ്പതികൾക്ക് നേടാൻ കഴിഞ്ഞു. അവതരണ മികവിൽ ഒരുപാട് മികവുകൾ നേടിയ ജീവ കൊപ്പം ചേർന്നാണ് അപർണ്ണയും അവതരണ മേഖലയിലേക്ക് കടന്നുവന്നത്. വളരെ മികച്ച ഒരു മോഡലിംഗ് താരം കൂടിയാണ് അപർണ്ണ. കോളേജ് പഠനകാലത്ത് തന്നെ താരത്തിന് മോഡലിങ്ങ്നോട് താല്പര്യമുണ്ട്. പഠനത്തിനു ശേഷം ക്യാബിൻ ക്രൂ വർക്ക് ചെയ്തിരുന്നത് രാജി വെച്ചതിനു ശേഷമാണ് ഭർത്താവിനോപ്പം തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നത്.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രോഗ്രാമുകൾ മുൻ നിര റേറ്റിങ് ലേക്ക് ഉയരുവാനും കാരണം അവതരണ മികവ് തന്നെയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും അവതരണ മികവിനെ പ്രേക്ഷകർ നൽകിയിരുന്നത്. ഇപ്പോൾ ഇരുവരും പരസ്യചിത്രങ്ങളിലെ അഭിനയവും ആരംഭിച്ചിരിക്കുകയാണ്. ജീവ സിനിമയിലും മുഖം കാണിച്ചു തുടങ്ങി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരങ്ങൾ ഇരുവരും സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ടലുകളിൽ ഉള്ള ഫോട്ടോകൾ വരെ ഇരുവരും പങ്കുവെച്ച് കഴിഞ്ഞു. വിശേഷദിവസങ്ങളിൽ വളരെ ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് മിക്കവാറും ഇരുവരും നടത്താറുള്ളത്.

ഇപ്പോൾ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹത്തിന് ശേഷം മുൻപത്തെ ലൗവറിനെ കാണാൻ പോയിട്ടുണ്ടോ കണ്ടിട്ടുണ്ടോ എന്നാണ് അവതാരക ചോദിച്ചത്. ജീവ കണ്ടിട്ടുണ്ട് എന്നും ഞാൻ ആ പരിപാടിക്ക് പോയിട്ടില്ല എന്നുമാണ് അപർണ പറഞ്ഞത് പക്ഷേ കാണാൻ വേണ്ടി പോയതല്ല എന്നും യാദൃശ്ചികമായി കണ്ടതാണ് എന്നും ജീവ പറഞ്ഞു.

കണ്ടപ്പോൾ ഞങ്ങൾ സെൽഫി എല്ലാം എടുത്ത് അപർണക്ക് അയച്ചു കൊടുത്തിരുന്നു എന്നും ജീവ പറയുന്നുണ്ട്. ഞങ്ങൾ ഒരുമിച്ച് മറ്റെവിടെയോ പോകാൻ ഇരുന്ന സമയത്ത് എയർപോർട്ടിൽ നിന്നും തന്റെ ലൗവറിനെ കണ്ടതുപോലെ തോന്നി എന്നും പക്ഷേ അത് അയാൾ ആയിരുന്നില്ല എന്നും അയാൾ മറ്റ് എവിടെയോ നന്നായി ജീവിക്കുന്നുണ്ട് എന്നും അപർണ തന്റെ എക്സ് ലവറിനെ കുറിച്ച് പറഞ്ഞു. വളരെ രസകരമായ ആണ് ഇരുവരുടെയും അഭിമുഖങ്ങൾ എപ്പോഴും ഉണ്ടാകാറുള്ളത് പതിവുപോലെ തന്നെ ഈ അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.

Leave a Reply