You are currently viewing ലാൽ സാറിനെ കുറിച്ച് അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ പറഞ്ഞിട്ടില്ല… അദ്ദേഹം എന്തിന് എന്നെ ഹെല്പ് ചെയ്യണം: ഹണി റോസ്

ലാൽ സാറിനെ കുറിച്ച് അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ പറഞ്ഞിട്ടില്ല… അദ്ദേഹം എന്തിന് എന്നെ ഹെല്പ് ചെയ്യണം: ഹണി റോസ്

ലാൽ സാറിനെ കുറിച്ച് അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ പറഞ്ഞിട്ടില്ല… അദ്ദേഹം എന്തിന് എന്നെ ഹെല്പ് ചെയ്യണം: ഹണി റോസ്

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. താരം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും താരത്തിന് കഴിഞ്ഞു.

മോഹൻലാലാണ് ഹണിറോസിനെ സിനിമ ഇൻഡസ്ട്രിയിൽ സഹായിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഒരു വ്യാജ വാർത്ത ഈയിടക്ക് പ്രചരിക്കുകയുണ്ടായി. ഇതിനെതിരെ തുറന്ന ഒരു മറുപടിയാണ് ഹണി റോസ് നൽകിയിരിക്കുന്നത്. ഞാൻ അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ലാൽ സാറിനെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്.

രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഹണി അത് പറഞ്ഞു ഇതു പറഞ്ഞു എന്നീ തരത്തിലുള്ള വാർത്തകൾ കാണുന്നത് എന്നും ഇവരെല്ലാം എന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് എന്നുമാണ് താരത്തിന് പറയാനുള്ളത്. മോഹൻലാൽ എന്ന നടന വൈഭവത്തെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ എന്നും എന്നെ സഹായിക്കേണ്ട ഒരു കാര്യവും അദ്ദേഹത്തിന് ഇല്ലല്ലോ എന്നും ആണ് താരം ചോദിച്ചത്.

ഞാൻ സ്ട്രഗിൾ ചെയ്താണ് വളർന്നു വന്നത് എന്നും ഇപ്പോഴും സ്ട്രഗിൾ ഉണ്ട് എന്നും എന്നിൽ ഏറ്റവും കൂടുതൽ വിശ്വാസവും പ്രതീക്ഷയും ഉള്ളത് എനിക്ക് തന്നെയാണ് എന്നും താരം കൂട്ടിച്ചേർത്തു. ലാൽസർ എത്രയോ വർഷമായി സിനിമ ഇൻഡസ്ട്രിയിൽ ഉള്ള വ്യക്തിയാണ് എന്നും അദ്ദേഹം എന്തിനാണ് എന്നെ ഹെല്പ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നും താരം ചോദിക്കുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ സ്വീകാര്യമായിരിക്കുന്നു.

Leave a Reply