You are currently viewing ഏഴ്മല പൂഞ്ചോല.. സ്പടികത്തിലെ ഗാന രംഗം റീ ക്രിയേറ്റ് ചെയ്ത് താരങ്ങൾ… എന്റെ പൊന്നു.. ശരിക്കും ലാലേട്ടനും സിൽകും തന്നെ..

ഏഴ്മല പൂഞ്ചോല.. സ്പടികത്തിലെ ഗാന രംഗം റീ ക്രിയേറ്റ് ചെയ്ത് താരങ്ങൾ… എന്റെ പൊന്നു.. ശരിക്കും ലാലേട്ടനും സിൽകും തന്നെ..

സ്പടികത്തിലെ ഗാനരംഗം റീ ക്രിയേറ്റ് ചെയ്ത് താരങ്ങൾ… വീഡിയോ വൈറൽ

കേരളത്തിൽ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളാണ് മുകേഷ് എം നായർ. നിലവിൽ ഇൻഡിവുഡ് ടിവിയുടെയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ചീഫ് ഇൻഫർമേഷൻ ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ജേണലിസം പൂർത്തിയാക്കിയ ഉടൻ 23-ാം വയസ്സിൽ സ്റ്റാർ ന്യൂസിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അതിനപ്പുറം മുകേഷ് എം നായർ ഒരു നടൻ കൂടിയാണ്.

മലയാളത്തിലും മറ്റ് പ്രാദേശിക ഇന്ത്യൻ സിനിമകളിലും ഉൾപ്പെടെ വിവിധ സിനിമകളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തു. മോർണിംഗ് 10.30ന് ലോക്കൽ കോൾ, മധുരനാരങ്ങ, ഒറ്റമന്ദാരം , സർ സിപി , ഷാജഹാനും പരീക്കുട്ടിയും , തോപ്പിൽ ജോപ്പനും , അനിയൻ കുഞ്ഞും തന്നാൽ ആയത്ത് , ഐക്കരക്കോണത്തെ ഭിഷഗുരന്മാർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാവിയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അദ്ദേഹവും പ്രശസ്ത മോഡലായ ആർഷയും ചേർന്ന് അഭിനയിച്ച ഒരു ഡബ്സ്മാഷ് വീഡിയോ വൈറലാവുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത മോഡലാണ് ആർഷ. ഹോട്ട് ആൻഡ് ബോർഡിൽ ഒക്കെയുള്ള ഫോട്ടോകളാണ് താരം നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നത്.

അത് കൊണ്ട് തന്നെ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടുകൾ എല്ലാം നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് സ്പടികം എന്ന സിനിമയിലെ ഒരു ഭാഗമാണ് റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒരു ഗാന രംഗമാണ് താരങ്ങൾ ഇരുവരും ഡബ്സ്മാഷ്നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply