You are currently viewing ‘ഇദ്ദേഹമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ!! പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ..’ കൈയടിച്ച് ആരാധകർ…

‘ഇദ്ദേഹമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ!! പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ..’ കൈയടിച്ച് ആരാധകർ…

‘ഇദ്ദേഹമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ!! പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി വിശാൽ..’ കൈയടിച്ച് ആരാധകർ…

തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ് വിശാൽ കൃഷ്ണ റെഡ്ഡി. ചലച്ചിത്ര നിർമ്മാതാവ് ജികെ റെഡ്ഡിയുടെ ഇളയ മകനായ താരം ആക്ഷൻ സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട നടനാണ്. ഇപ്പോൾ തന്റെ നിർമ്മാണ കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്ക് കീഴിൽ സിനിമകൾ നിർമ്മിക്കുന്നുമുണ്ട്. അർജുന്റെ സഹസംവിധായകനായാണ് വിശാൽ സിനിമാ രംഗത്തേക്ക് പ്രവേശിച്ചത് . പിന്നീട് അദ്ദേഹം ഒരു നടനായി, റൊമാന്റിക് ത്രില്ലർ ചെല്ലമേയിൽ ആണ് താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്.

സണ്ടക്കോഴി , തിമിരു , താമിരഭരണി , മലൈക്കോട്ടൈ എന്നിവ താരം അഭിനയിച്ച ആദ്യ കാല ഹിറ്റുകളാണ്. 2021-ൽ നവാഗതനായ എം എസ് ആനന്ദൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചക്രയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ താരത്തെ കുറിച്ച് പുറത്ത് വരുന്നത് ഒരു സന്തോഷ വാർത്തയാണ്.

നിർധനരായ 11 പെൺകുട്ടികളുടെ വിവാഹം താരവും താരത്തിന്റെ ഫാൻസ്‌ അസോസിയേഷനും നടത്തി കൊടുത്തിരിക്കുന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുൻപും പല ജീവ കാരുണ്യ പ്രഖ്വർത്തനങ്ങളിലും താരത്തിന്റെ സാന്നിധ്യം ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. താരം മുന്നിൽ നിന്നു കൊണ്ട് വിവാഹത്തിന് ആശംസകൾ നേരുന്നതും ശ്രദ്ധേയമാണ്.

11 വിവാഹത്തിലും വരന്മാർക്ക് താലി എടുത്തു കൊടുക്കുന്നതും തലയിൽ തൊട്ട് അനുഗ്രഹിക്കുന്നതും താരമാണ്. വിവാഹ ചെലവ് നോക്കുക മാത്രമല്ല വിവാഹ സമ്മാനങ്ങളും നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു ചെയിനും ഒരു മോതിരവും വധൂ വരുന്മാർക്ക് നൽകിയത് വലിയ ആരവത്തോടെയാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. എന്തായാലും യഥാർഥ സൂപ്പർസ്റ്റാർ താരം തന്നെയാണ് എന്ന് ആരാധകർ അടിവരയിടുന്നു.

ഇത്തരമൊരു സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഏറെക്കാലത്തെ ഒരു ആഗ്രഹമായിരുന്നു എന്ന് ചടങ്ങിൽ താരം സംസാരിച്ചപ്പോൾ പറയുന്നുണ്ട്. മറ്റു ജില്ലകളിലും സമാനമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട് എന്നും താരം പറഞ്ഞു. തനിക്ക് 11 സഹോദരിമാരാണ് ഉള്ളത് എന്നും അവരുടെ സന്തോഷമാണ് എനിക്കിപ്പോൾ വലുത് എന്ന് താരം കൂട്ടിച്ചേർന്നതോടെ വലിയ ആരവമാണ് ആരാധകർക്കിടയിൽ ഉണ്ടായിരിക്കുന്നത്. എന്തായാലും താരത്തിന്റെയും ഫാൻസ് അസോസിയേഷന്റെയും ഈ പ്രവർത്തിയെ സോഷ്യൽ മീഡിയ നടക്കും വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply