You are currently viewing കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ….

കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ….

വളരെ ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര മേഖലയിൽ വരികയും വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്ത താരമാണ് യാഷിക ആനന്ദ്. ഗ്ലാമറസ് താരമായാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം.

മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കെയാണ് താരം സിനിമ മേഖലയിലേക്ക് ചുവടുമാറിയത്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ്  ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങിയതു കൊണ്ടു തന്നെയാണ് ഇത്.

മോഡലിംഗ് രംഗത്തെ പോലെ തന്നെ ചലച്ചിത്ര മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും എപ്പോഴും ഹിറ്റാകുന്നത്. സിനിമയിൽ മേഖലയിൽ മാത്രമല്ല സീരിയലിലും താരം  അഭിനയിച്ചിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും ശ്രദ്ധനേടിയിരുന്നു. ആ കഥാപാത്രം അത്രമേൽ മികവിൽ താരം അവതരിപ്പിച്ചു.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യസിനിമ വലിയ വിജയമാവുകയും അതിലൂടെ മികച്ച സിനിമകളിലേക്ക് അവസരം ലഭിക്കുകയും ചെയ്തു. അതിലൂടെ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധേയമായ മറ്റൊരു സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്.  താരത്തിന് ശ്രദ്ധേയമായ വേഷം ലഭിച്ചതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഫോളോവേഴ്സ് ഏറെയായതിനും പിന്നിൽ ഈ സിനിമയിലെ അഭിനയമാണ്. അത്രത്തോളം മികച്ച രീതിയിൽ അതിലെ വേഷത്തെ താരം കൈകാര്യം ചെയ്തു.

സിനിമയിൽ ചുവടുറപ്പിച്ചവരെല്ലാവരും നേരിട്ട ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. ഇപ്പോൾ സിനിമ മേഖലയെക്കുറിച്ചുള്ള ദുരനുഭവങ്ങളും മറ്റും തുറന്നു പറയുകയാണ് താരം. കിടക്ക പങ്കിടുന്നത് സിനിമയിൽ അവസരം നൽകുമെന്ന് പ്രമുഖ തമിഴ് സംവിധായകൻ പറഞ്ഞതായി നടി യശിക ആനന്ദ് ആരോപിച്ചതാണ് ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തത്.

അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതലെടുക്കലല്ല തന്റെ നിലപാട് എന്ന് അങ്ങനെ പറഞ്ഞ സംവിധായകനോട് താൻ തിരിച്ചു പറഞ്ഞിട്ടുണ്ട് എന്നും യാഷിക പറയുന്നു. ആ സമയത്ത് വളരെയധികം ഡിപ്രഷനിലേക്ക് പോയിരുന്നു എന്നും താരം പറയുകയുണ്ടായി. അയാളുടെ പേര് വെളിപ്പെടുത്താത്തതു കൊണ്ട് പിന്നീട് ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോൾ താരം.

അതേസമയം ‘മീ ടൂ’ വിവാദത്തിൽ യാഷിക ആനന്ദ് തമിഴ് കവി വൈരമുതുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഇവയൊന്നും  യാഥാർഥ്യമല്ല എന്നും നിയമപരമായി ഞങ്ങൾ ഈ ആരോപണങ്ങളെ നേരിടുമെന്നും ആണ് മകൻ കബിലാൻ പറഞ്ഞത്. സിനിമാ മേഖലയിൽ ഉയർന്ന് നിൽക്കുന്നവർക്ക് ഒരുപാട് പേർക്ക് പ്രശ്നങ്ങൾ ഉണ്ടായ വിവാദമാണ് മീ റ്റു.

Leave a Reply