You are currently viewing ബോളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! അനുഭവം പറഞ്ഞ് പ്രിയതാരം യാമി ഗൗതം..

ബോളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! അനുഭവം പറഞ്ഞ് പ്രിയതാരം യാമി ഗൗതം..

ബോളിവുഡിൽ അവസരം ലഭിക്കണമെങ്കിൽ അഭിനയം മാത്രം അറിഞ്ഞാൽ പോര..! അനുഭവം പറഞ്ഞ് പ്രിയതാരം യാമി ഗൗതം..

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് യാമി ഗൗതം ധർ. താരം ഹിന്ദി സിനിമകളിലെ അഭിനയത്തിന് പ്രധാനമായും അറിയപ്പെടുന്നു. ഗ്ലോ & ലവ്‌ലിയുടെ ചില പരസ്യങ്ങൾ ചെയ്തതിന് ശേഷം താരം പ്രശസ്തിയിലേക്ക് ഉയർന്നു. ടെലിവിഷൻ ഷോകളിൽ താരം അഭിനയ ജീവിതം ആരംഭിക്കുകയും തുടർന്ന് ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്ത് ഒടുവിൽ ബോളിവുഡിലേക്ക് മാറുകയും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ ഏത് തരത്തിലുള്ളതാണെങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അവർ ട്രെൻഡിങ് ആവാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ഈ അടുത്ത് താരം ബോളിവുഡ് സിനിമ മേഖലയെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരിക്കുകയാണ്.

സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ നല്ല അഭിനയം മാത്രം കാഴ്ച വെച്ചാൽ പോരാ എന്ന ഒരു പ്രസ്താവനയാണ് താരം നടത്തിയിരിക്കുന്നത് അതിന് താരം പ്രത്യേകമായ കാരണവും വെളിപ്പെടുത്തുന്നുണ്ട്. ഒരു സീനിയർ താരത്തിന്റെ മാനേജറിൽ നിന്ന് കേട്ട കാര്യങ്ങൾ ആണ് താരം ആഭിമുഖത്തിൽ പറഞ്ഞത്. തന്നെ ഈ അടുത്തായി പാർട്ടികളിൽ ഒന്നും കാണുന്നില്ലല്ലോ എന്ന ചോദ്യമാണ് ആ മാനേജറിൽ നിന്ന് ആദ്യം വന്നത്.

അതിലോക്കെ എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ചപ്പോൾ നിങ്ങൾ ചിലപ്പോൾ നല്ല സിനിമകൾ ചെയ്തെന്ന് വരാം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് വരാം. പക്ഷേ സിനിമ ഇല്ലാത്ത സമയത്ത് ഇത്തരത്തിലുള്ള പാർട്ടികളിലേക്ക് വരണം. കാരണം നമ്മളുടെ നെറ്റ്‌വർക്ക് എപ്പോഴും ക്രിയേറ്റ് ചെയ്തിരിക്കണം. അഭിനയത്തിലും അല്ലാതെയും സജീവമായി ഞാൻ ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുകയും വേണം. അപ്പോഴാണ് നമ്മൾ സെലിബ്രിറ്റികൾ ആയി മാറുന്നത് എന്നാണ് മാനേജർ പറഞ്ഞത്.

അദ്ദേഹത്തിന് മറുപടി വല്ലാത്ത സ്ട്രൈക്ക് ചെയ്തിരുന്നു എന്ന് താരം അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ചാന്ദ് കെ പാർ ചലോ, യേ പ്യാർ ന ഹോഗാ കാം, തുടങ്ങിയ ടിവി ഷോകളിൽ പ്രധാന വേഷങ്ങൾ ചെയ്തതാണ് താരത്തിന്റെ പ്രാരംഭ വിജയം. അതിനുശേഷം താരം നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെ ഭാഗമായി. വിജയിച്ച ആക്ഷേപഹാസ്യ റോം-കോം വിക്കി ഡോണറിലെ ഹിന്ദി ചലച്ചിത്രത്തിലെക്കുള്ള താരത്തിന്റെ അരങ്ങേറ്റ വേഷം താരത്തിന് മികച്ച വിലയിരുത്തലും പ്രശസ്തിയും നൽകിയിരുന്നു.

Leave a Reply