സോഷ്യൽ മീഡിയയിൽ നിരന്തരമായി വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷോട്ടുകൾ അപ്ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അഭിനേത്രികളുടെ ഫോട്ടോഷോട്ടുകൾക്ക് വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യാറുണ്ട്. വിമർശനങ്ങളും വളരെ കൂടുതലായി കേട്ട് കൊണ്ടിരിക്കുന്നത് അഭിനേത്രികളുടെ ഫോട്ടോകൾക്ക് തന്നെയാണ്. ഇപ്പോൾ താര സുന്ദരികളുടെ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന രണ്ട് അഭിനയത്തിലൂടെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്. ഒരു ഇന്ത്യൻ അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ജ്യോതി കൃഷ്ണ. മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന താരം ടെലിവിഷൻ അവതാരകയും ആർജെയും കൂടിയാണ്.

2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് നിരൂപക പ്രശംസ നേടിയ ഗോഡ് ഫോർ സെയിൽ, രഞ്ജിത്തിന്റെ ഞാൻ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നിവയിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ചെറിയ സ്ക്രീൻ ആണെങ്കിലും താരത്തെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി അത് മാറുകയായിരുന്നു. പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധിക.

2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന മലയാളം ചിത്രത്തിലെ റസിയയെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. സംവിധായകൻ ലാൽ ജോസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയയാവുകയും തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ പ്രവർത്തിച്ച് നിറഞ്ഞ കയ്യടിയും അഭിപ്രായങ്ങളും നേടുകയും ചെയ്തു. എന്തായാലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട മികച്ച ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.