
സിനിമ മേഖലയിൽ നിന്നുള്ള ഓരോരുത്തരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. വിവാഹ വാർത്തകളും മറ്റും വലിയ ആഘോഷമാക്കുന്നതും ആരാധകരാണ്. ചില മുൻനിര നടിമാർ വിവാഹം കഴിക്കാത്തതിന് പിന്നിലുള്ള കാരണങ്ങൾ വെളിപ്പെടുകയാണ് ഇവിടെ.

മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് ശോഭന. ഇപ്പോൾ അഭിനയത്തിൽ താരം സജീവമല്ല. ഒരു പ്രശസ്ത നർത്തകിയാണ് താരം. 49 വയസ്സായ ശോഭന ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. താരത്തിന് ദത്തെടുത്ത ഒരു കുഞ്ഞുണ്ട്.

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. താരത്തിന്റെ വിവാഹത്തിനും ആരാധകർ കാത്തിരിക്കുകയാണ്. സംവിധായകനായ വിഗ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരമിപ്പോൾ. എപ്പോൾ വിവാഹം ഉണ്ടാകും എന്ന് ആരാധകർ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. 30 വയസ്സായ താരം ഇതുവരെയും വിവാഹത്തെ ക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ല. തനിക്കൊരു പ്രണയമുണ്ടെന്ന് താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എങ്കിലും പിന്നീട് താരം ഈ വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല.

തന്റെ നിലപാടുകളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും അറിയപ്പെട്ട നടിയാണ് പാർവതി. സിനിമാ മേഖലയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തിനെതിരെയുള്ള തുറന്ന ശബ്ദമാണ് താരം. പക്ഷെ 30 വയസ്സായിട്ടും വിവാഹത്തെ കുറിച്ച് ഒന്നും താരം തുറന്നു പറഞ്ഞിട്ടില്ല.

15 വർഷത്തിലേറെയായി മലയാളം സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന താരമാണ് ഹണി റോസ്. കല്യാണം കഴിക്കാൻ ഇനിയും സമയമുണ്ട് എന്ന പക്ഷക്കാരിയാണ് ഹണി റോസ്. അതുകൊണ്ട് തന്നെ വിവാഹത്തെക്കുറിച്ച് യാതൊരു സൂചനകളും താരം നൽകുന്നില്ല.

33 വയസ്സായ രമ്യാ നമ്പീശനും 30 വയസ്സുള്ള മീര നന്ദനും ഇതുവരെ വിവാഹിതരായിട്ടില്ല. തന്റെ മുപ്പതാം വയസ്സിൽ ദുബായിൽ ബിസിനസുകാരി ആയും ആർ ജെ ഒക്കെ ആയും തിളങ്ങുകയാണ് മീരനന്ദൻ ഇപ്പൊൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഇതുവരെയും വിവാഹത്തെ കുറിച്ച് ഒരു കാര്യവും തുറന്നു പറഞ്ഞിട്ടില്ല.









