You are currently viewing കങ്കനക്കൊപ്പം ലാലേട്ടൻ ; വെബ് സീരീസിന്റെ ചിത്രീകരണം മുംബെയില്‍

കങ്കനക്കൊപ്പം ലാലേട്ടൻ ; വെബ് സീരീസിന്റെ ചിത്രീകരണം മുംബെയില്‍

സിനിമ മേഖലയിൽ നിന്ന് പുറത്തുവരുന്ന ഒട്ടുമിക്ക വാർത്തകളും വലിയ വലിയ ആരവത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരനായ അഭിനേതാക്കളുടെ പുതിയ സിനിമകളുടെ വിശേഷങ്ങൾ തുടക്കം മുതൽ അവസാനം വരെയും നിറഞ്ഞ കയ്യടികളുടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ അത്തരത്തിൽ ഒരു വലിയ സന്തോഷമുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖരായ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസിന്റെ പ്രഖ്യാപനം വലിയ ആരവത്തോടെ തന്നെയാണ് ഓരോ സിനിമ പ്രേക്ഷകനും ഏറ്റെടുത്തത് കാരണം അവരവരുടേതായ കാരണങ്ങളാണ് അതിന് ഏറ്റെടുക്കാൻ ഓരോരുത്തർക്കും ഉണ്ടായിരുന്നത് എന്നതാണ് വാസ്തവം. മലയാളികൾക്കും ഇതര ഭാഷാ പ്രേമികൾക്കും എല്ലാം സന്തോഷകരമായ ഒരു പ്രഖ്യാപനമായിരുന്നു അത്.

ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സീരീസിന്റെ പ്രഖ്യാപനം നടന്നത്. വിവേക് അഗ്‌നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ എന്നി സംവിധായകരാണ് സീരിയസ് ഒരുക്കുന്നത്പ്രമുഖരായതു കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകലോകം അതിനെ കാത്തിരിക്കുന്നത്. ഈ സംവിധായകരുടെ എല്ലാം ഇതുവരെ ചെയ്ത പ്രകടനങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.

വെബ്‌സീരിസില്‍ മോഹന്‍ലാലും കങ്കണ റണൗട്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് സിനിമ പ്രേമികൾക്ക് ഇരട്ടിമധുരമാണ് നൽകിയിരിക്കുന്നത് എന്ന് സംശയം പറയാം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. വിവേകിന്റെ വെബ് സീരീസില്‍ കങ്കണയും എന്നാണ് പുറത്തു വരുന്ന വാർത്തകൾ. അതുകൊണ്ടു തന്നെ ഇനി സിനിമയെ കുറിച്ച് വരുന്ന ഒരു ചെറിയ വാർത്തകളും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ്.

രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകന്‍മാരുടെ കഥകളാണ് ഓരോ സംവിധായകരും ഒരുക്കുന്നത് എന്നും ഓരോ സീരീസിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് എന്നും വാർത്തകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യപ്രസ്ഥാനം , രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍ അല്ലെങ്കില്‍ ദേശീയ പ്രതിസന്ധി എന്നിവയാണ് പ്രമേയങ്ങള്‍ എന്നത് വലിയ നേട്ടമായി എണ്ണാം. ഒ.ടി.ടി. റിലീസായി എത്തുന്ന സീരീസ് ഹിന്ദിയിലായിരിക്കും ആദ്യം പുറത്തിറങ്ങുക എങ്കിലും തുടര്‍ന്ന് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന വാർത്തയും വലിയ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.

Leave a Reply