ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിൽ നിന്നും ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു.
അതുകൊണ്ടു തന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമയിൽ താരം ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീട് താരം അഭിനയിച്ചത് രേഖ എന്ന സിനിമയിലാണ്. കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് സിനിമ. താരവും ഉണ്ണി ലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സിനിമയ്ക്ക് പല കോണിൽ നിന്നും മികച്ച അഭിപ്രായം ആണ് ഉയർന്നത്. ഈ സിനിമയിലെ അഭിനയത്തിനാണ് താരത്തിന് സംസ്ഥാന അവാർഡും ലഭിച്ചത്. ഇപ്പോൾ അവാർഡിനു ശേഷം താരം സംസാരിച്ച ചില കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

സംസ്ഥാന അവാർഡ് കരിയറിയിൽ ഒരു മികവും ഉണ്ടാക്കിയിട്ടില്ല എന്ന ഒരു പരിഭവമാണ് താരം പങ്കുവെക്കുന്നത്. സംസ്ഥാന അവാർഡിന് ശേഷം സിനിമയിൽ വലിയ തിരക്കായിരിക്കും ഉണ്ടാവുക എന്നും വെച്ചടി വെച്ചടി കയറ്റം ആയിരിക്കും എന്നും വിചാരിച്ചിരുന്ന എനിക്ക് തെറ്റി എന്നും ഇപ്പോൾ സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. ഭാവി സുരക്ഷിതമാണോ എന്ന ചോദ്യത്തിന് ഭയമില്ല എന്നും എങ്ങനെയും ജീവിക്കും എന്നും എന്തിനും ഒക്കെ ആണ് എന്നും താരം പറയുകയുണ്ടായി.