You are currently viewing തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍… സ്ലിം ബ്യുട്ടിയായിവിൻസി

തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍… സ്ലിം ബ്യുട്ടിയായിവിൻസി

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിൽ നിന്നും ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

2019 ൽ സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഏറ്റവും കൂടുതൽ കയ്യടി നേടിയ അഭിനയിച്ച സിനിമയാണ് ജനഗണമന. ശേഷം അഭിനയിച്ച സിനിമകളിൽ രേഖ എന്ന ചിത്രവും ഒട്ടനവധി അഭിനന്ദനങ്ങൾ താരത്തിലേക്ക് എത്തിച്ച സിനിമയായിരുന്നു.

ഈ സിനിമയിലൂടെ ആണ് താരം മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ഇന്ന് വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക എന്ന് വാർത്തകളിൽ ഉണ്ടായിരുന്നു. അതിനിടയിലാണ് താരം ഒരു സെൽഫി പങ്കുവെച്ചിരിക്കുന്നത്. വലിയ മേക്കവർ ആണ് താരം നടത്തിയിരിക്കുന്നത്. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍ എന്ന അടിക്കുറിപ്പോടെയാണ് താരം സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വലിയ സ്വീകാര്യത ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply