You are currently viewing ശരീരത്തെ വെറുത്താണ് വളര്‍ന്നത്, എന്നെ കുറിച്ചോര്‍ത്ത് അമ്മ ഭയന്നിരുന്നു; വെളിപ്പെടുത്തി വിദ്യ ബാലൻ

ശരീരത്തെ വെറുത്താണ് വളര്‍ന്നത്, എന്നെ കുറിച്ചോര്‍ത്ത് അമ്മ ഭയന്നിരുന്നു; വെളിപ്പെടുത്തി വിദ്യ ബാലൻ

ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം വലിയ സ്ഥാനം നേടിയിരിക്കുകയാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു.

ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് താരം ഉയർന്നു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു. ഏത് കഥാപാത്രമാണ് വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്യുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. എന്നാൽ താരത്തിന് കരിയറിൽ ഒരുപാട് കടമ്പകൾ കടന്നുകൊണ്ടാണ് വിജയത്തിലെത്താൻ സാധിച്ചത്.

ശരീരത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്ലിം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു താരം ബോളിവുഡില്‍ എത്തിയത്. അഭിനയ വൈഭവം കൊണ്ട് സിനിമയില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങൾ കേള്‍ക്കേണ്ടി വരികയായിരുന്നു. തന്റെ ശരീരത്തിന്റെ പേരില്‍ ഏറ്റവും അധികം ഭയപ്പെട്ടത് അമ്മയാണെന്നും താരം പറയുന്നുണ്ട്.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകള്‍ തന്റെ വണ്ണത്തെ പരിഹസിക്കുമോയെന്ന് അമ്മ ഭയപ്പെട്ടിരുന്നുവെന്നും ശരീരത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറാൻ ഒരുപാട് സമയമെടുത്തുവെന്നും താരം പറഞ്ഞു. എന്നിരുന്നാലും ഇപ്പോഴും പലരും തടി കൂടുതലുള്ളവരെ സൗന്ദര്യം ഇല്ലാത്തവർ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന അവസ്ഥ നിലവിലുണ്ട്. ആരൊക്കെയോ വാർത്ത അച്ചിൽ കയറി നിൽക്കാൻ കഴിയുന്നവർ മാത്രമാണ് സുന്ദരികൾ എന്ന് കരുതുന്നവർ എന്നും ഒരുപാട് ആണ്.

Leave a Reply