You are currently viewing വെട്ടം ത്തിലെ ആ സുന്ദരി ഇവിടുണ്ട്… വെട്ടം സിനിമയിൽ ദിലീപിന്റെ സഹോദരിയായി വേഷമിട്ട ഇന്ദുവിന്റെ മാറ്റം കണ്ടോ.

വെട്ടം ത്തിലെ ആ സുന്ദരി ഇവിടുണ്ട്… വെട്ടം സിനിമയിൽ ദിലീപിന്റെ സഹോദരിയായി വേഷമിട്ട ഇന്ദുവിന്റെ മാറ്റം കണ്ടോ.

2004 പ്രിയദർശൻ സംവിധാനം ചെയ്ത മലയാളത്തിന്റെ പ്രിയ താരം ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി എന്റർടൈൻമെന്റ് സിനിമയായിരുന്നു വെട്ടം. ഒരു നോൺ സ്റ്റോപ്പ് കോമഡി സിനിമ എന്ന് വേണം പറയാൻ. മലയാള സിനിമയിലെ ഒരുപാട് താരങ്ങൾ മികച്ച അഭിനയ മുഹൂർത്തങ്ങൾ വെട്ടം എന്ന സിനിമയിൽ കാഴ്ച വെച്ചു. ഹാസ്യ സാമ്രാട്ട്കളുടെ ഒരുമ ആയിരുന്നു വെട്ടം എന്ന സിനിമയിൽ കണ്ടത്.

ഈ സിനിമയിൽ ദിലീപിന്റെ സഹോദരിയായി വേഷമിട്ട താരമായിരുന്നു പ്രിയ നമ്പ്യാർ. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു. പിന്നീട് താരം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിന്നു.

ഇപ്പോൾ താരത്തിന് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. വീഡിയോ കണ്ടതോടെ എല്ലാവരും വെട്ടത്തിൽ ദിലീപിന്റെ സഹോദരിയുടെ പിന്നിലാണ്. ഇത്രയും വർഷം എവിടെയായിരുന്നു എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ഏതായാലും താരത്തിന്റെ തിരിച്ചുവരവിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. താരം തന്നെ ജീവിതവിശേഷങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്.

താരം സിനിമയിലേക്ക് കടന്നു വന്നതും പിന്നീട് സിനിമാ മേഖലയിൽ തന്റെ അനുഭവങ്ങളും വളരെ വ്യക്തമായി വീഡിയോയിൽ പറയുന്നത് കാണാൻ സാധിക്കും. താരം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കരൂപം ഇങ്ങനെയാണ്.. “പത്താംക്ലാസ് കഴിഞ്ഞ സമയത്താണ് വെട്ടം എന്ന സിനിമ ചെയ്യുന്നത്. ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് സിനിമ റിലീസ് ആയത്.

വലിയ കാഴ്ചപ്പാടുകൾ ഒന്നും ഇല്ലാത്ത സമയത്താണ് അത്തരത്തിലുള്ള ഒരു കഥാപാത്രം എനിക്ക് ലഭിക്കുന്നത്. വളരെ ആകാംഷയോടെയാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. മോഹൻലാൽ സാർ എനിക്ക് സിനിമയിലേക്ക്കുള്ള അവസരം ഒരുക്കി തന്നത്. പിന്നീട് പ്രിയദർശൻ സാറാണ് ഇന്ദു എന്ന കഥാപാത്രത്തെ എനിക്കു വേണ്ടി തന്നത്. അതുകൊണ്ട് അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഭാവിയിലെ അഭിനയ ജീവിതത്തെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply