You are currently viewing പൂച്ച പോലും നോക്കി നിന്നുപോയി  വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട്.. എജ്ജാതി ലുക്ക്‌

പൂച്ച പോലും നോക്കി നിന്നുപോയി വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട്.. എജ്ജാതി ലുക്ക്‌

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത തമിഴ് നടൻ സൂര്യ യോടൊപ്പം ഒരു ബിസ്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് താരത്തിന് സിനിമയിൽ അവസരം ലഭിക്കുകയുണ്ടായി. 2006-ലാണ് താരം തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴും താരത്തിന് കൈനിറയെ അവസരങ്ങളാണ്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. അയക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രമായി 35 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവ് പോലെ സ്റ്റൈലിൽ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടിൽ ഒരു പൂച്ചയെ കാണാൻ സാധിക്കും. ഇത് കണ്ട് പലരും പൂച്ച പോലും താരത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് എന്ന കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

2006 ൽ അർജുൻ സംവിധാനം ചെയ്ത നായകനായി പുറത്തിറങ്ങിയ മദ്രാസി എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം വി സമുദ്ര സംവിധാനം ചെയ്ത കല്യാൻ രാം നന്ദമൂരി നായകനായി പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്കു സിനിമയിലും പ്രത്യക്ഷപ്പെട്ടു.

2013 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത് ദിലീപ് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ശൃംഗാരവേലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ് ദിലീപ് നായകനായ വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. വരാനിരിക്കുന്ന ചെത്തിമന്ദാരം തുളസി എന്ന മലയാള സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

Leave a Reply