
ഒരുകാലത്ത് മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രി ആയിരുന്നു വസുന്ധര ദാസ്. മികച്ച അഭിനയം കൊണ്ടും തന്മയത്വം ഉള്ള ഭാവ അഭിനയ പ്രകടനങ്ങൾ കൊണ്ടും നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ ഓരോ സിനിമകളും മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ശ്രദ്ധേയമായ വേഷങ്ങൾ മലയാള സിനിമയിൽ താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

താരം അന്നത്തെ മലയാളത്തിലെ മുൻനിര നായകന്മാർ കൂടെ എല്ലാം അഭിനയിച്ചിട്ടുണ്ട് മോഹൻലാൽ നായകനായ രാവണപ്രഭു എന്ന സിനിമയിലെ അഭിനയം ഇപ്പോഴും താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് സിനിമ ആയിരിക്കും. രാവണപ്രഭു വിൽ ജാനകി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് ഇപ്പോഴും ആ വേഷം മലയാളികൾ ഓർക്കുന്നത് അഭിനയത്തിലെ മികവുകൊണ്ട് തന്നെയാണ്.

രാവണപ്രഭു എന്ന സിനിമയുടെ വിജയത്തിനു ശേഷം താരം അഭിനയിച്ചത് മമ്മൂട്ടി നായകനായ വജ്രം എന്ന സിനിമയാണ്. വജ്രം എന്ന സിനിമയും താരത്തിന്റെ അഭിനയ ജീവിതത്തിന് ഒരുപാട് നേട്ടങ്ങൾ നൽകുകയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ഒരുപാട് കഴിവുകളുള്ള മലയാളത്തിലെ നടിയായിരുന്നു വസുന്ധര ദാസ്. എങ്കിലും താരം അറിയപ്പെടാൻ ആഗ്രഹിച്ചത് ഒരു ഗായിക എന്ന നിലയിലായിരുന്നു. ഗായിക എന്ന നിലയിൽ തന്നെയാണ് താരം ശോഭിച്ചതും. താരം പാടിയ ഷക്കലക്ക ബേബി എന്ന സോങ്ങ് അക്കാലത്തെ വളരെ ഹിറ്റായിരുന്നു.

താരത്തിന് പാടാൻ കഴിവുണ്ട് എന്ന് ചെറുപ്പ കാലത്തു തന്നെ താരത്തിന്റെ മുത്തശ്ശി തിരിച്ചറിയുകയും താര ത്തിന്റെ ആറാമത്തെ വയസ്സിൽ തന്നെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗണിത ശാസ്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നും താരം ബിരുദം നേടിയിട്ടുണ്ട്.

സ്കൂളുകളിലും കോളേജുകളിലും മികച്ച ഗായിക എന്ന പുരസ്കാരം താരം നേടിയിട്ടുണ്ട്. മുതൽവൻ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി പാടിയത്. അതിനുശേഷം സ്വന്തമായ ഒരു ബാൻഡ് തുടങ്ങണമെന്ന് ആഗ്രഹിക്കുകയും ലോകത്തിലെ മികച്ച ഗായകരെ ചേർത്തുകൊണ്ട് ബാൻഡ് തുടങ്ങുകയും ചെയ്തു.

താരം ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് തന്റെ സുഹൃത്തും ഡ്രമ്മറുമായ റോബർട്ടോ നരേൻ ആയിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിനോടൊപ്പം സംഗീത പരിപാടികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് താരം. സംഗീത മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ വേണ്ടിയാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്നത് എന്ന് അത് സ്വന്തം തീരുമാനപ്രകാരം ആയിരുന്നു എന്നുമാണ് താരത്തിന് വാക്കുകൾ.



