
മികച്ച സിനിമകളുടെ കുത്തൊഴുക്ക് ഉള്ള കാലഘട്ടമാണ് വർത്തമാനം. മികച്ച ഒരുപാട് സിനിമകളാണ് തുടരെത്തുടരെ റിലീസായി കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ഓരോ സിനിമകൾക്കും ലഭിക്കുന്നുമുണ്ട്. സിനിമകൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അഭിനയ മികവു കൊണ്ട് തന്നെയാണ് ആരാധകർ ഓരോ അഭിനേതാവിനെയും സ്വീകരിക്കുന്നത്.

ചില സിനിമകൾ മികച്ചതാകുമ്പോൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ച അഭിനേതാക്കൾക്ക് പോലും വലിയ പ്രേക്ഷകശ്രദ്ധ ലഭിക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത വിജയകരമായ ഒരു ചിത്രമാണ് സൂരറൈ പോട്ര്. വമ്പിച്ച പ്രേക്ഷക പിന്തുണയും മികച്ച അഭിപ്രായങ്ങളും ആണ് സിനിമയിലെ ഓരോ രംഗങ്ങൾക്കും ഓരോ അഭിനേതാക്കൾക്കും ലഭിച്ചത്.

തിയേറ്ററിൽ റിലീസ് ആകാൻ പറ്റത്തിന്റെ വിഷമം ഒഴിച്ചാൽ സിനിമ റിലീസ് ആയതിൽ പിന്നെ ആരാധകർക്കും അണിയറ പ്രവർത്തകർക്കും മറ്റൊരു മനോ വേദനയും ഉണ്ടായിട്ടുണ്ടാകില്ല. അത്രത്തോളം വലിയ നിറഞ്ഞ കൈയടിയോടെയാണ് ഓരോ രംഗങ്ങളും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. അതുപോലെതന്നെ സിനിമയിൽ അഭിനയിച്ച ഓരോ അഭിനേതാവിനും പ്രത്യേകശ്രദ്ധ പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നു.

അപർണ ബാലമുരളിയും ഉർവശിയും ഒക്കെ തകർത്ത് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത് എന്നുള്ളതുകൊണ്ട് തന്നെ മലയാളികൾക്ക് ഈ ചിത്രത്തോട് വലിയ ഒരു അടുപ്പം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ വെറും ക്ലൈമാക്സിലെ ഒരു സീനിൽ മാത്രം അതും 4-5 സെക്കൻഡുകൾ മാത്രം അഭിനയിച്ച് സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഒരാളുണ്ടായിരുന്നു. സിനിമ റിലീസ് ആയതിൽ പിന്നെ ഈ താരത്തെ കുറിച്ച് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു.

ഫ്ലൈറ്റ് ലാൻഡ് ചെയ്ത കഴിഞ്ഞ് നടന്ന് വരുന്ന ലേഡി പൈലറ്റിനെ അത്ര പെട്ടന്ന് സിനിമ പ്രേക്ഷകർ മറക്കാൻ പറ്റില്ല. മലയാളിയായ വർഷ നായർ എന്ന് പെൺകുട്ടിയാണ് ആ കഥാപാത്രം സിനിമയിൽ അഭിനയിച്ചത് എന്നത് തന്നെയാണ് ഒരുപാട് ചർച്ചകൾ ഈ വിഷയത്തിൽ ഉരുത്തിരിയാൻ തന്നെ കാരണം. വർഷ യഥാർത്ഥത്തിൽ ഒരു പൈലറ്റ് കൂടിയാണ് എന്നത് ചർച്ചകൾക്ക് വിജയമാവുകയും ചെയ്തു.

ആ ഇടയ്ക്ക് വർഷ പൈലറ്റ് യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ചൈൽഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ് വർഷ പങ്കുവച്ചിരിക്കുന്നത്. സൈക്കിളിൽ ഇരിക്കുന്ന ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.









