You are currently viewing എന്തിനാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി വാരിസ് സംവിധായകൻ

എന്തിനാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി വാരിസ് സംവിധായകൻ

എന്തിനാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി വാരിസ് സംവിധായകൻ

വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം ആണ് താരത്തിനും ലഭിച്ചിരിക്കുന്നത്.

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തിയിരിക്കുന്നു. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ എല്ലാം പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ളവർ ആയതു കൊണ്ട് തന്നെയാ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് അടയാളപ്പെടുത്തിയത്.

വാരിസ് എന്ന ചിത്രത്തിന് മികച്ച കളക്ഷൻ ആണ് നേടിയതെങ്കിലും ചിത്രത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി. ആ വിഷയത്തിൽ മറുപടിയുമായി സംവിധായകൻ വംശി പൈഡിപ്പള്ളി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നിരൂപകരെ തൃപ്തിപ്പെടുത്താനല്ല സാധാരണ പ്രേക്ഷകർക്കു വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞത് നിരൂപകരോടുള്ള ബഹുമാനം നില നിർത്തി കൊണ്ട് തന്നെയാണ് എന്ന ആമുഖത്തോടെയാണ്.

ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി ആളുകൾ കാണട്ടെയെന്നും ഗ്രാഫിക്സ് മേഖലയിൽ ഞങ്ങൾക്ക് ചില കുറവുകൾ ഉണ്ടായി എന്നും എന്നാൽ അതൊന്നും വിജയ് സാറിനെ ബാധിക്കുന്നില്ലലോ എന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ അദ്ദേഹം പറയുന്നത് സീരിയലുകൾ അടച്ചാക്ഷേപിക്കുന്നവർക്ക് എതിരെയുള്ള അഭിപ്രായം ആണ്. സീരിയലുകളെ എന്തിനാണ് ഡീ​ഗ്രേഡ് ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

എത്രയോ ആളുകളാണ് വൈകുന്നേരം അത് ആസ്വദിച്ച് കാണുന്നതെന്ന് അറിയാമോ? എന്നും നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. വീട്ടിൽ പോയി നോക്കൂ. സീരിയലുകൾ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടു പോകുന്നു എന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒന്നിനേയും താഴ്ത്തി കെട്ടരുത്. അതും ഒരു ക്രിയേറ്റീവ് ജോലിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് അദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply