
ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശരത് കുമാർ. അതുപോലെ തന്നെ മലയാളം തമിഴ് കന്നട ഭാഷകളിൽ അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് വരലക്ഷ്മി. പ്രശസ്ത ചലച്ചിത്ര താരം ശരത്ത് കുമാറിന്റെ മകൾ ആണ് താരം. സിനിമാ പാരമ്പര്യം ഉള്ള കുടുമ്പത്തിലെ അംഗമായത് കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

സിനിമ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ താരം. വഴങ്ങി കൊടുത്താൽ സിനിമയിൽ അവസരം ഒരിക്കലും കുറയില്ല എന്നാണ് താരം പറയുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിട്ടു തന്റെ പിതാവ് പ്രശസ്ത ചലചിത്ര താരം ആയിട്ടും തന്നോടും ഇങ്ങനെ പെരുമാറിയിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്.

വഴങ്ങി കൊടുക്കില്ല എന്ന് കണ്ടപ്പോൾ സിനിമ നഷ്ടപ്പെട്ടിട്ടും ഉണ്ട് എന്നും താരം പറയുന്നു. അവസരങ്ങൾക്ക് വേണ്ടി വഴങ്ങി കൊടുക്കുന്നവർ ഒരുപാട് ആണ് എന്നും താരം പറയുന്നുണ്ട്. അങ്ങനെ തന്നെയും ഒരുപാട് പേർ സമീപിച്ചിട്ടുണ്ട് എന്ന താരം വ്യക്തമാക്കി

തന്റെ അഭിനയ മികവു കൊണ്ടാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്. 2012 പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തിളക്കമുറ്റ അഭിനയ വൈഭവം ആണ് താരത്തെ ചലച്ചിത്ര മേഖലയിലേക്ക് വഴി നടത്തിയതും ഇപ്പോഴും നിലനിർത്തുന്നതും. തുടക്കം മുതൽ താരം അഭിനയിച്ച വേഷങ്ങളിലൂടെ താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ നിലനിൽക്കുകയാണ്.

ആദ്യമായി അഭിനയിക്കുന്നത് തമിഴിലാണ്. ഏത് ഭാഷയിൽ അഭിനയിച്ചാലും താരത്തിന്റെ ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു. വൻവിജയമായ പോടാ പോടീ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ശേഷം താരം രണ്ടാമത് അഭിനയിക്കുന്നത് 2014 ൽ പുറത്തിറങ്ങിയ മാണിക്യ എന്ന സിനിമയായിരുന്നു അത്.

മലയാളത്തിലും താരം അഭിനയിച്ചു. 2016 ലാണ് താരം മലയാള സിനിമയിൽ അഭിനയിക്കുന്നത്. കസബ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലേക്കുള്ള മാസ് എൻട്രി. അതിനു ശേഷം അഭിനയിച്ച മാസ്റ്റർ പീസ്, കാറ്റ് എന്നി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തത്.











