You are currently viewing വിവാഹം എന്താ ഒരു ബഹുമതിയാണോ…?? ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

വിവാഹം എന്താ ഒരു ബഹുമതിയാണോ…?? ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

വിവാഹം എന്താ ഒരു ബഹുമതിയാണോ… ഇങ്ങനെ ആരും ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ല മാധ്യമപ്രവർത്തകനോട് തുറന്നടിച്ച് വരലക്ഷ്മി….

അഭിനയ വൈഭവം തുടക്കം മുതൽ കാഴ്ചവെച്ചുകൊണ്ട് പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി സ്വീകരിച്ച താരമാണ് വരലക്ഷ്മി ശരത് കുമാർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് വരലക്ഷ്മി. പ്രശസ്ത തമിഴ് സിനിമ നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ താരം തിളങ്ങി നിൽക്കുന്നു. 2012 ൽആണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

അനുപം കെർ ആക്റ്റിംഗ് സ്കൂളിൽ നിന്നാണ് താരം പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ചത്. താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് താരം അഭിനയിച്ച കഥാപാത്രങ്ങളുടെയെല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം വമ്പിച്ച ഒരു ജനപിന്തുണയാണ് നേടിയെടുത്തിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലും സജീവമായി താരം ഇടപെടാറുണ്ട്.

ഇപ്പോൾ താരം ഒരു പൊതു ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ ഉണ്ടായ ഒരു ചോദ്യവും അതിന് താരം നൽകിയ മറുപടിയും ആണ് ആരാധകരെ ഏറ്റെടുത്തിരിക്കുന്നത്. ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി താരം നൽകിയത് കൊണ്ട് തന്നെ പരിപാടിയും ചോദ്യവും ഉത്തരവും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ വിവാഹം എപ്പോൾ എന്ന ചോദ്യത്തിനാണ് താരം പൊട്ടിത്തെറിച്ചു മറുപടി പറഞ്ഞത്.

വിവാഹം എന്താ ഒരു ബഹുമതി ആണോ? ഇതു വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ഒരു കാരണവശാലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ല എന്നും ആണ് താരം പറഞ്ഞത്. വളരെ ക്ഷുഭിതയായാണ് താരം മറുപടി പറഞ്ഞത്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ വേഷങ്ങൾ എല്ലാം ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

കാറ്റ്, മാസ്റ്റർപീസ് എന്നീ മലയാള സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളകൾക്കിടയിൽ താരം പ്രിയങ്കരിയായി. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചു. എന്തായാലും നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് താരം.

Leave a Reply