You are currently viewing മൂന്നാമത് വിവാഹം തല്ലിപ്പിരിഞ്ഞു… പുതിയ വിവാഹചിത്രം പങ്കുവച്ച് വനിത.. ഞെട്ടൽ !! സംഭവം ഇങ്ങനെ…

മൂന്നാമത് വിവാഹം തല്ലിപ്പിരിഞ്ഞു… പുതിയ വിവാഹചിത്രം പങ്കുവച്ച് വനിത.. ഞെട്ടൽ !! സംഭവം ഇങ്ങനെ…

തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഒരു  ചലച്ചിത്ര നടിയാണ് വനിത വിജയകുമാർ. 1995 മുതൽ 1999 വരെയും  2013 മുതൽ 2015 വരെയും താരം സജീവമായി അഭിനയ മേഖലയിൽ ഉണ്ടായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.

ചന്ദ്രലേഖ, മാണിക്യം, ഹിറ്റ്ലർ, ബ്രദേഴ്‌സ്, ദേവി, നാൻ രാജവാഗ പോഗിരെൻ, സുമ്മ നാച്ചുനു ഇരുക്കു, എം.ജി.ആർ ശിവാജി തുടങ്ങിയവയാണ് താരം അഭിനയിച്ച സിനിമകൾ. ഓരോ കഥാപാത്രത്തിലൂടെയും താരം നേടിയത് ആയിരക്കണക്കിന് ആരാധകരെയാണ്. അടുത്ത കഥാപാത്രത്തിൽ മികവുകൊണ്ട് ആരാധകരെ നിലനിർത്താനും താരം പ്രത്യേകം ശ്രദ്ധിച്ചു.

അഭിനയ മികവു കൊണ്ട് ആരാധകരെ നേടുന്ന ഓരോ അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും സ്വകാര്യ ജീവിതത്തിലെ വിഷയങ്ങൾ പോലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. അതുപോലെ തന്നെയാണ് വനിത വിജയകുമാറിന്റെ ജീവിതത്തിലും സംഭവിച്ചത്.

അഭിനയ ജീവിതം ഇത്രത്തോളം വിജയകരം ആയിട്ടും കുടുംബജീവിതം പരാജയമായിരുന്നു. താരം മൂന്ന് വിവാഹം കഴിക്കുകയും അതെല്ലാം വേർപിരിയുകയും ചെയ്തിട്ടുണ്ട്. കുറച്ചു മുമ്പാണ് താരം മൂന്നാമത്തെ വിവാഹത്തിൽ നിന്നും ഡൈവോഴ്സ് സ്വീകരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തത്.

താരത്തെ കുറിച്ചുള്ള പുതിയ ഒരു വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നത്. നടി വനിത വിജയകുമാറിന്റെ നാലാം വിവാഹം എന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. താരം തന്നെയാണ് ഒരു ഫോട്ടോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

നടൻ ‘പവർസ്റ്റാർ’ ശ്രീനിവാസനൊപ്പമുള്ള ഒരു വിവാഹ ഫോട്ടോയാണ് ട്വിറ്ററില്‍ ആണ് പങ്കുവച്ചത്. ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും വനിത നൽകിയിട്ടുണ്ട് അതുകൊണ്ടാണ് താരത്തിന്റെ നാലാമത്തെ വിവാഹ ഫോട്ടോയാണ് ഇത് എന്ന് ആരാധകർ സംശയിക്കാൻ കാരണം. എന്നാൽ ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേണ്ടിയാണ് താരം ഇങ്ങനെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് എന്നതാണ് യാഥാർത്ഥ്യം.

Leave a Reply