
തമിഴ്, മറാത്തി ഭാഷാ സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യൻ ചലച്ചിത്ര നടിയാണ് വൈഭവി ഷാൻഡിലിയ. മറാത്തി ചിത്രമായ ജനിവ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രീതി തരത്തിനുണ്ടായിട്ടുണ്ട്.

2015 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. ഏക് ആൽബെല , സക്ക പോഡു പോഡു രാജ , ഇറുട്ടു അരയിൽ മുരത്തു കുത്തു , ക്യാപ് മാരി എന്നെ ചിത്രങ്ങൾ താരം അഭിനയിച്ചവയിൽ ശ്രദ്ധേയമായവയാണ്. തന്മയത്വത്തോടെ എല്ലാ ദേശങ്ങളിലേക്കും നിഷ്പ്രയാസം മാറാൻ സാധിക്കുമെന്നാണ് താരത്തെ കുറിച്ച് സിനിമ ഇൻഡസ്ട്രിയിൽ പറയപ്പെടുന്നത്.

സിനിമാ മേഖലയിലേക്ക് കടന്നുവന്ന 2015 എന്ന അതേ വർഷത്തിൽ തന്നെ വിദ്യാബാലൻ ഉൾപ്പെടെയുള്ള ഒരുപറ്റം മുൻ നിര അഭിനേതാക്കളുടെ കൂടെയാണ് താരം രണ്ടാമത്തെ സിനിമയിൽ അഭിനയിക്കുന്നത്. ഭഗവാൻ ദാദയുടെ ജീവചരിത്രമായ ഏക് ആൽബെലയിൽ ആയിരുന്നു അത്. ഓരോ വേഷങ്ങളിലൂടെയും താരം തന്റെ പരമാവധി കഴിവുകൾ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

ആ സിനിമയിൽ താരം അവതരിപ്പിച്ച ഷഹീൻ എന്ന മുസ്ലീം പെൺകുട്ടിയുടെ വേശം വളരെയധികം ജനപ്രീതി നേടി. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയും നിറഞ്ഞ കയ്യടികളോടെയുമാണ് ആ വേഷം പുറത്തുവന്നത്. 2016 ൽ ഈജിപ്ഷ്യൻ അറബി ചിത്രമായ ഗഹെം ഫെ എൽ ഹെൻഡിൽ “തക് ധിന” എന്ന പ്രത്യേക ഗാനത്തിൽ നർത്തകിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

സെർവർ സുന്ദരം, സക്ക പോഡു പോഡു രാജ എന്നീ തമിഴ് ചിത്രങ്ങളും വളരെ അധികം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയവയാണ്. ഗൗതം കാർത്തികിന്റെ നായികയായി താരം അഭിനയിച്ച ഇരുത്തു അറൈയിൽ മുറാട്ടു കുത്തു എന്ന സിനിമാ വലിയ വിജയമായിരുന്നു. താരത്തിന്റെ തമിഴിലെ മൂന്നാമത്തെ സിനിമയായിരുന്നു ഇത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സർവ്വ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ് താരം. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.









