പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത ജഗതി ശ്രീകുമാർ. കൂടെ ഉർവശിയും. ഫോട്ടോകൾ വൈറൽ ആകുന്നു.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം തന്റെ ആരാധകർക്ക് വേണ്ടി സമ്മാനിച്ച കഥാപാത്രങ്ങൾ എന്നും ജന മനസ്സിൽ നിത്യഹരിതമായി നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയിൽ ഏറ്റവും ലെജണ്ടരി ആയ നടൻ എന്ന് പലരും ജഗതി ശ്രീകുമാറിനെ വിശേഷിപ്പിക്കാറുണ്ട്. തനിക്ക് ഏൽപ്പിക്കപ്പെട്ട ഏത് കഥാപാത്രവും വളരെ നന്മയത്തോടുകൂടി പൂർണ്ണതയോടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഒരുപക്ഷേ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ല എന്ന് വേണം പറയാൻ.

പക്ഷേ ഇപ്പോൾ കുറച്ചു വർഷങ്ങളായി അദ്ദേഹം സിനിമ ലോകത്തിന് വിട്ടുനിൽക്കുകയാണ്. രോഗം കാരണമാണ് അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്നത് വ്യക്തമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി സിനിമ ലോകം ഒന്നടങ്കം വർഷങ്ങളായി പ്രാർത്ഥനയിലാണ്. കുറേക്കാലം ഒന്നും മിണ്ടാതെ കിടപ്പിലായ അദ്ദേഹം വീണ്ടും സജീവമായി പൊതു പരിപാടിയിലേക്ക് വരുന്ന ലക്ഷണമാണ് കാണിക്കുന്നത്.

അദ്ദേഹത്തെ ബഹുമാനിച്ച് കൊണ്ടും അദ്ദേഹത്തിന് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് മമ്മൂട്ടി സിനിമയായ സിബിഐ പരമ്പരയിലെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ CBI5 ലൂടെ ജഗതി ശ്രീകുമാർ വീണ്ടും വെള്ളത്തിലയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീട് ചില ചുരുക്കം പൊതു പരിപാടികളിൽ അദ്ദേഹത്തെ കാണപ്പെടുകയും ചെയ്തു.

ഇപ്പോൾ പുതിയ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിങ് വേലയിലുള്ള ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചാൾസ് എന്റർപ്രൈസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് വേളയിലാണ് ജഗതി ശ്രീകുമാർ പ്രത്യക്ഷപ്പെട്ടത്. മലയാള സിനിമയുടെ ഒരുപാട് താരങ്ങൾ വേദിയിൽ അണിനിരക്കുന്നുണ്ട്. ഉർവശി യും ജഗതിയോടൊപ്പം പ്രത്യക്ഷപ്പെട്ടു.

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്തു ഉർവശി ബാലു വർഗീസ് ഗുരു സോമസുന്ദരൻ കലയറസൺ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ചാൾസ് എന്റർപ്രൈസ്.