You are currently viewing ഒരിക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല… കാരണം വെളിപ്പെടുത്തി ഉർഫി ജാവേദ്…

ഒരിക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല… കാരണം വെളിപ്പെടുത്തി ഉർഫി ജാവേദ്…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. അതു കൊണ്ടു തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. അഭിനയം മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്.

ഇപ്പോൾ താരത്തിന്റെ അഭിമുഖത്തിൽ താരം നടത്തിയ ഒരു പരാമർശമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കില്ല എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്‌ലിം പുരുഷന്മാരിൽ ഭൂരിഭാഗവും എന്നും അതിനാൽ തന്നെ താൻ അവരെ വിവാഹം ചെയ്യില്ല എന്നുമാണ് താരം പറയുന്നത്.

Leave a Reply