You are currently viewing ‘ഞാന്‍ ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലി’.. സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്‍..

‘ഞാന്‍ ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലി’.. സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്‍..

ഞാൻ അമ്പലത്തിൽ കയറി കുറി തൊട്ടതാണ് പ്രശ്നമെങ്കിൽ ഇനിയും 10 സിനിമയിൽ അമ്പലത്തിൽ കയറും കുറയും തൊടും..അതിൽ എത്ര ചർച്ച വന്നാലും എനിക്ക് വിഷമം ഇല്ല..സേവാഭാരതി ആംബുലൻസ് സിനിമയിൽ ഉപയോഗിച്ചാൽ എന്താണ് ഇത്ര പ്രശ്നം..ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ഉണ്ണി മുകുന്ദൻ എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ മുകുന്ദൻ നായർ. ഏതാനും തെലുങ്ക് , തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനത്തിന്റെ റീമേക്കായ സീദൻഎന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്ക് വന്നത്. 23-ആം വയസ്സിൽ, നിരവധി ചെറിയ വേഷങ്ങൾ ചെയ്ത ശേഷം വൈശാഖിന്റെ ആക്ഷൻ കോമഡി മല്ലു സിംഗ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ താരം തന്റെ വഴിത്തിരിവ് നേടി.

പിന്നീട്, വിക്രമാദിത്യൻ , KL 10 പത്ത്, സ്റ്റൈൽ, ഒരു മുറൈ വന്തു പാർത്ഥായ, അച്ചായൻസ് തുടങ്ങിയ വാണിജ്യപരമായി വിജയിച്ച സിനിമകൾ ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ താരം പ്രധാന വേഷങ്ങൾ ചെയ്തു. താരം 2016-ൽ പുറത്തിറങ്ങിയ ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അച്ചായൻസ് എന്ന ചിത്രത്തിലൂടെ ഗാനരചയിതാവും ഗായകനുമായാണ് താരം അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെ ആരാധകർ സ്വീകരിക്കുകയും ചെയ്തു.

മോട്ടോർ വാഹന വകുപ്പിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് റോഡ് സുരക്ഷാ നടപടികളും അദ്ദേഹം സ്പോൺസർ ചെയ്തിട്ടുണ്ട്. കുറച്ചു മുൻപ് താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമയാണ് മേപ്പടിയാൻ. ആ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലും ആ സിനിമയിൽ നിർമ്മിച്ചതിന്റെ പേരിലും ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അത്തരം വാക്കുകൾക്കും അതിക്ഷേപങ്ങൾക്കും എല്ലാം താരം മറുപടി പറഞ്ഞിരിക്കുകയാണ്.

“എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ ഹിന്ദു കഥാപാത്രങ്ങൾ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. എത്രയോ ക്രിസ്ത്യൻ കഥാപാത്രങ്ങൾ വേണ്ടെന്നുവെച്ചു. അതുപോലെ ഞാൻ എത്രയോ ക്രിസ്ത്യൻ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ” അതുകൊണ്ട് തന്നെ എന്നെ അത്തരമൊരു സ്പോട്ടിൽ വയ്ക്കരുത് എന്നും അത് ഒട്ടും ഫെയർ അല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ഹനുമാൻ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ ഭയങ്കര ഇതാണ് എന്ന് പറയരുത് എന്നും താരം പറഞ്ഞു.

ഞാൻ ഒരാളുടെയും അടുത്ത് പോയിട്ട് നിങ്ങൾ അമ്പലത്തിൽ പോകരുത് പള്ളിയിൽ പോകുന്നത് എന്ന് ഒന്നും ചോദിക്കാറുമില്ല പറയാറുമില്ല എന്നും അതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ് എന്നും ഞാൻ സാധാരണയായ ഒരു കുടുംബത്തിൽ നിന്ന് വന്ന ആളാണ് എന്നും താരം പറയുന്നുണ്ട്. ഞാൻ അമ്പലത്തിൽ കയറി കുറിതൊട്ടതാണ് പ്രശ്നമെങ്കിൽ ഇനിയും 10 സിനിമയിൽ അമ്പലത്തിൽ കയറും കുറയും തൊടും എന്നാണ് താരം പറഞ്ഞത്.

അതിൽ എത്ര ചർച്ച വന്നാലും വിഷമം ഇല്ല എന്നും താരം പറഞ്ഞു വെക്കുന്നു. അതുപോലെ ഷെഫീക്കിന്റെ സന്തോഷത്തിൽ നിസ്കരിക്കുന്നുമുണ്ട് എന്നാണ് താരം ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സേവാ ഭാരതിയുടെ ആംബുലൻസ് ഉപയോഗിക്കുന്നത് എന്തുകൊണ്ട് ആണ് പ്രശനം ഉണ്ടായത് എന്നും താരം ചോദിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ കാട്ടുത്തീ പോലെ പറന്നിരിക്കുകയാണ്.

Leave a Reply