You are currently viewing പുരുഷന്മാർക്ക് മാത്രമല്ല, അത് സ്ത്രീകൾക്കും ഉണ്ട്!’ വേദിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രിഷ. വൈറൽ വീഡിയോ!

പുരുഷന്മാർക്ക് മാത്രമല്ല, അത് സ്ത്രീകൾക്കും ഉണ്ട്!’ വേദിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രിഷ. വൈറൽ വീഡിയോ!

സൗത്ത് ഇന്ത്യൻ സിനിമ എന്നല്ല ഇന്ത്യൻ സിനിമാ ലോകം തന്നെ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് പൊന്നിയൻ സെൽവൻ – 1. ബ്രഹ്മാണ്ഡ സിനിമ സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ഈ സിനിമയ്ക്ക് വേണ്ടി എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിപ്പിലാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഈ സിനിമ നൽകുന്ന പ്രതീക്ഷ അത്രയ്ക്ക് വലുതാണ്.

ഒരു വലിയ താരനിര തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ താരങ്ങളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിക്രം, ഐശ്വര്യ റായി, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഷോബിച്ചു നിൽക്കുന്ന പ്രമുഖരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിൽ നന്ദിനി എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ റൈ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമാണിത്. മാത്രമല്ല ഈ സ്ത്രീ കഥാപാത്രം സൗന്ദര്യത്തിന് പര്യായം കൂടിയാണ്. ഈ പ്രായത്തിലും മണിരത്നം ഐശ്വര്യ റായി യെയാണ് ആണ് ഈ കഥാപാത്രത്തിന് വേണ്ടി തെരഞ്ഞെടുത്തത്. ഇന്ത്യൻ സൗന്ദര്യത്തിന് പര്യായമായി ഇന്നും കാണുന്ന ഐശ്വര്യ റായി തന്നെ ഈ കഥാപാത്രം അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ആകാംഷയും പ്രതീക്ഷയും ഏറെയാണ്.

ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ കുണ്ടാവായി യേ അവതരിപ്പിക്കുന്നത് തൃഷയാണ്. വർഷങ്ങളായി സിനിമാ ലോകത്ത് സജീവമായി നിലകൊണ്ട് ഇപ്പോഴും തന്റെ സൗന്ദര്യം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് തൃഷ. പൊന്നിയൻ സെൽവൻ എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്യും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഇപ്പോൾ ഈ സിനിമയുടെ ഒരു പ്രമോഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമ പ്രൊമോഷൻ വേദിയിൽ ഐശ്വര്യ റായി & തൃഷ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകരെ പൂർണ്ണമായും കയ്യിലെടുത്തു കൊണ്ടാണ് ഈ താരസുന്ദരിമാർ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സമയത്ത് ആരാധകൻ ഐശ്വര്യയുടെ പറഞ്ഞ കാര്യവും പിന്നീട് നടന്ന സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയത്.

ആരാധകൻ ഐശ്വര്യ റായി യോട്, ഈ ലോകത്തുള്ള എല്ലാ തെലുങ്ക് ചെക്കന്മാരും നിങ്ങളോട് ഒന്നും മാത്രമേ പറയാൻ ആഗ്രഹിക്കുന്നു… അത് ‘വാവ്’ എന്നാണ്. അതേസമയത്ത് വേദിയിലുണ്ടായിരുന്ന തൃഷ പുരുഷന്മാർ മാത്രമല്ല സ്ത്രീകളായ ഞങ്ങൾക്കും പറയാനുള്ളത് അതുതന്നെയാണ് എന്ന് തിരിച്ച് മറുപടി പറയുകയും ചെയ്തു. ഇത് വേദിയിൽ ചിരി പടർത്തുകയും ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Leave a Reply