You are currently viewing ഒന്നര കോടിയില്‍ നിന്നും മൂന്ന് കോടിയിലേക്ക്; ഒരൊറ്റ സിനിമയിലൂടെ പ്രതിഫലം ഇരട്ടിയാക്കി നടി തൃഷ കൃഷ്ണന്‍

ഒന്നര കോടിയില്‍ നിന്നും മൂന്ന് കോടിയിലേക്ക്; ഒരൊറ്റ സിനിമയിലൂടെ പ്രതിഫലം ഇരട്ടിയാക്കി നടി തൃഷ കൃഷ്ണന്‍

ഒന്നര കോടിയില്‍ നിന്നും മൂന്ന് കോടിയിലേക്ക്; ഒരൊറ്റ സിനിമയിലൂടെ പ്രതിഫലം ഇരട്ടിയാക്കി നടി തൃഷ കൃഷ്ണന്‍

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ തുടരുന്നു. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട്. മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. പിന്നീട് താരം തമിഴിലും തെലുങ്കിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും നന്ദി അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

ക്വീൻ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത്. താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുകയാണ് ഇപ്പോൾ. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരു സമയത്ത് ടൈംസ് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടി തൃഷ ആണെന്ന് വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ നാലഞ്ചു വർഷത്തിനുള്ളിൽ വളരെ കുറഞ്ഞ സിനിമകൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത് എങ്കിലും തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിനായി.

ഇപ്പോൾ 96 എന്ന സിനിമക്ക് ശേഷം പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിലാണ് താരം പ്രധാന കഥാപാത്രത്തിൽ എത്തിയത്. മികച്ച വിജയം സിനിമയിൽ നേടുകയും ചെയ്തിരിക്കുന്നു. അതിലൂടെ താരത്തിന്റെ കരിയറിൽ മികച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് മനസിലാക്കാൻ കഴിയുന്നത്. ഇതുവരെ ഒരു സിനിമയിൽ നായികയായി അഭിനയിക്കാൻ ഒന്നര കോടി രൂപയായിരുന്നു പ്രതിഫലം. എന്നാൽ പ്രതിഫലം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മൂന്നു കോടി രൂപയായി പ്രതിഫലം വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

താരത്തിന്റെതായി നാലോളം സിനിമകളാണ് ഇനി വരാനിരിക്കുന്നത്. ദി റോഡ്, സതുരംഗ വേട്ടൈ 2, പൊന്നിയന്‍ സെല്‍വന്‍ 2, രാം പാര്‍ട്ട് 1 എന്നിവയാണ് അവ. വലിയ പ്രതീക്ഷകളോടെയാണ് സിനിമകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. വളരെ മികവുള്ളതും പക്വതയുള്ളതുമായ അഭിനയ വൈഭവം ഇതുവരെയും താരം പ്രകടിപ്പിച്ചത് കൊണ്ട് വലിയ പ്രതീക്ഷകളോടെ സിനിമകളെ കാത്തിരിക്കുന്നു.

Leave a Reply