You are currently viewing പൊന്നിയിൻ സെൽവനിൽ അഭിനയിക്കുവാൻ വേണ്ടി അവൾ തൻറെ സിനിമയിൽ നിന്നും പിന്മാറി. അവൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നറിയില്ല.’ വിഷമം പങ്ക് വച്ച് ചിരഞ്ജീവി.

പൊന്നിയിൻ സെൽവനിൽ അഭിനയിക്കുവാൻ വേണ്ടി അവൾ തൻറെ സിനിമയിൽ നിന്നും പിന്മാറി. അവൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നറിയില്ല.’ വിഷമം പങ്ക് വച്ച് ചിരഞ്ജീവി.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരം മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ക്വീൻ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത്. താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുകയാണ് ഇപ്പോൾ. 1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ തുടരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് താരം തമിഴിലും തെലുങ്കിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും നന്ദി അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട്. മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ മികച്ച സിനിമ ആയിരുന്നു.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരു സമയത്ത് ടൈംസ് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടി തൃഷ ആണെന്ന് വരെ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ സഹതാരമായി ചിരഞ്ജീവി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന പേരിൽ താരം പിന്തിരിഞ്ഞു എന്നാണ് ചിരഞ്ജീവി പറഞ്ഞത്.

ചിരഞ്ജീവി നായകനായി പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് സിനിമയായ ആചാര്യ എന്ന സിനിമയിൽ ആദ്യം നായികയായി താരത്തെ കാസ്റ്റ് ചെയ്തിരുന്നു എങ്കിലും താരം പിന്നീടത് നിരസിക്കുകയായിരുന്നു. പൊന്നിയിൻ സെൽവനിൽ അഭിനയിക്കുവാൻ വേണ്ടി ആണ് താരം ആചാര യിൽ നിന്ന് പിന്മാറിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു തമിഴ് സിനിമയിൽ ഷെഡ്യൂളുകൾ കൂടുതലായതു കാരണം തന്റെ സിനിമയിൽ നിന്നും അവൾ പിന്മാറി എന്നും എന്തിനാണ് അങ്ങനെ ചെയ്തത് എന്നറിയില്ല എന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. എന്തായാലും താരത്തിന്റെ സെലക്ഷൻ നന്നായി എന്നാണ് ആരാധകരുടെ അഭിപ്രായം.

Leave a Reply