കറുത്തിട്ടാണ്, മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സും ഇല്ല, പിന്നെ ചുണ്ടും മൂക്കും; ജാനകിയെ മേക്കോവർ ചെയ്ത് കളിയാക്കിയവർക്ക് മറുപടി കൊടുത്ത് സൂര്യ
ഇന്ന് മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഷോട്ടുകളാണ് നിരന്തരം അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മോഡലിംഗ് രംഗങ്ങളിൽ നിന്നും ഒരുപാട് പേർക്ക് അധിക്ഷേപങ്ങളും മറ്റും ലഭിക്കുന്നുണ്ട്. സീറോ സൈസ് മോഡലുകളെ മാത്രം കണ്ടു പരിചയിച്ച ലോകത്ത് ഇന്ന് മറ്റു പലരും കയ്യടി നേടുകയാണ്.
അത് സാക്ഷര ലോകത്തിന്റെ വലിയ നേട്ടം തന്നെയായി കണക്കാക്കാം. അതു കൊണ്ടാണ് ജാനകിയുടെ ഫോട്ടോ ഷൂട്ട് ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തിലെ ക്ലെഫ്റ്റ് ലിപ് മോഡൽ എന്ന പ്രത്യേകതയോടെയാണ് ജാനകി കയ്യടി നേടിയത്. ക്യാമറയ്ക്കു മുന്നിലെത്തുന്ന ജാനകിയെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത് ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ.
കുറവുകളെ മികവുകളാക്കി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നിലെത്തിയ ജാനകിയെ അതിസുന്ദരിയാക്കിയതും സൂര്യയാണ്. ശേഷം സൂര്യ ഫെസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പു വായിക്കാം: ഇത് ജാനകി Kerala first Cleft lip model ഇവളും കലയെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് dance, model, fashion ഒക്കെ ആഗ്രഹിക്കുന്നഒരാളാണ്

അങ്ങനെയിരിക്കെ അവളുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫൊട്ടോഗ്രാഫർ മെസ്സേജ് അയച്ചു ഫോട്ടോ ഷൂട്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്നൊക്കെ അങ്ങനെ സംസാരിച്ച ശേഷം വാട്സാപ്പ് ഫോട്ടോസ് അയച്ചു തരാൻ അവശ്യപ്പെട്ടു ഫോട്ടോ കണ്ടതിന് ശേഷം ആ ഫൊട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകി ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സ് ഒന്നുമില്ല എന്ന് പറഞ്ഞു ബോഡി ഷെയ്മിങ് പോലെ കളിയാക്കി അവൾക്ക് വളരെ വിഷമം തോന്നി ഞാൻ എല്ലാ പേരുടെയും കാഴ്ചപ്പാടിൽ അത്ര ബോറിങ് ആണോ.

cleft lip (മുച്ചുണ്ട്) ഉള്ളവർ ഞങ്ങളും മനുഷ്യർ അല്ലെ ഞങ്ങളും ആഗ്രഹിക്കുന്നു മോഡലിങ്ങ് രഗത്തും ഫാഷൻ രംഗത്തും കടന്നുവരുവാൻ. ഈ ആഗ്രഹം എന്നോട് പറഞ്ഞു എന്നാൽ കഴിയുന്ന രീതിയിൽ ഒരു തുടക്കമാകട്ടെ എന്ന് വിചാരിച്ചു. ജാനകിയുടെ സ്വപ്നങ്ങൾക്ക് നിറമേകി മേക്കോവർ നടത്തി ആ ചിത്രങ്ങളാണ് ഇത്. ഇനിയെന്നാണ് നമ്മുടെ കേരള സമൂഹം മാറുന്നത്… സൗന്ദര്യം മനസ്സിൽ കാണാൻ ശ്രമിക്കു… മുഖത്തല്ല.