You are currently viewing “ടിനി ടോം ഗ്ലാമർ രംഗങ്ങൾ ഒക്കെ ഉണ്ടെന്ന് കേട്ടു…” ഹോട്ട് രംഗങ്ങളുമായി കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂംമിലെ വീഡിയോ ഗാനം..

“ടിനി ടോം ഗ്ലാമർ രംഗങ്ങൾ ഒക്കെ ഉണ്ടെന്ന് കേട്ടു…” ഹോട്ട് രംഗങ്ങളുമായി കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂംമിലെ വീഡിയോ ഗാനം..

ശരിയേത് തെറ്റേത് ഈ വഴിയിൽ; കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂംമിലെ പുത്തൻ വീഡിയോ ഗാനം കാണാം

പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും ട്രെയിലറുകളും ടീസറുകളും വീഡിയോ ഗാനങ്ങളും എല്ലാം പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കുന്നത് മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പെർഫ്യൂം എന്ന സിനിമയുടെ വിശേഷങ്ങൾ ആണ്. ഭാഷ ഏതാണെങ്കിലും പുതിയ സിനിമകളുടെ വിശേഷങ്ങൾ ആരാധകർക്കിടയിൽ വലിയ ആരവത്തോടെയാണ് പ്രചരിക്കപ്പെടാറുള്ളത്.

മലയാളത്തിൽ ഒട്ടേറെ സിനിമകൾ ഈ അടുത്തകാലത്ത് റിവ്യൂ ചെയ്യുകയുണ്ടായി ഇപ്പോൾ പുതിയ ഒരുപാട് സിനിമകൾ റിലീസ് കാത്തിരിക്കുകയാണ് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്തിയ സിനിമയാണ് പെർഫ്യൂം. ഇതുവരെയുള്ള സിനിമയുടെ ഓരോ വാർത്തകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ കനിഹ ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നഗര ജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ തിരയുന്ന ചില സൗഹൃദങ്ങളും അതിലെ കെണികളിൽ പെട്ട് ഉഴറുന്ന നിസ്സഹായതയും കനിഹ അതിശക്തമായി അവതരിപ്പിച്ച ചിത്രമാണ് പെർഫ്യൂം. നഗര ജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്‍ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടു പോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്.

ഇപ്പോൾ സിനിമയുടെ ഒരു ഗാനം യൂട്യൂബിൽ റിലീസ് ആയിരിക്കുകയാണ്. കുറച്ചുമുമ്പ് റിലീസായ സിനിമയിലെ ഉമ്മ മറ്റൊരു ഗാനം ആ സമയത്ത് യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ് ആയിരുന്നു. ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനീഹ ടിനി ടോം എന്നിവരുടെ ഇൻട്ടിമേറ്റ് രംഗങ്ങൾ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെയാണ് ശ്രദ്ധേയമാകുന്നത്. എന്തായാലും റിലീസായി വളരെ പെട്ടെന്ന് തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാൻ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply