You are currently viewing വിശ്വാസം നല്ലതാ, ഇങ്ങനെ ഊമ്പി തിരിഞ്ഞിരിക്കുമ്പോൾ സമാധാനിക്കാലേ, ഹിറ്റായി മീനാക്ഷിയുടെ ഡയലോഗ്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്

വിശ്വാസം നല്ലതാ, ഇങ്ങനെ ഊമ്പി തിരിഞ്ഞിരിക്കുമ്പോൾ സമാധാനിക്കാലേ, ഹിറ്റായി മീനാക്ഷിയുടെ ഡയലോഗ്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്

വിശ്വാസം ഒക്കെ നല്ലതാ, എന്തെങ്കിലും ആലോചിച്ച് സമാധാനിക്കാലേ, ഹിറ്റായി മീനാക്ഷിയുടെ ഡയലോഗ്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്…

വിനീത് ശ്രീനിവാസൻ , സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മലയാളം- ഭാഷ ബ്ലാക്ക് കോമഡി ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. മലയാള സിനിമയിൽ മുകുന്ദനുണ്ണി അസോസിയേറ്റ്സിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ് ആർഷാ ചാന്ദിനി ബൈജു. യൂടൂബിൽ കവർ സോങ്ങുകളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് സീരിസുകളിലൂടെ അഭിനേത്രിയായും തിളങ്ങി.

കരിക്ക് സീരിസിലെ ആവറേജ് അമ്പിളിയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. വളരെ മികച്ച പ്രതികരണം പ്രേക്ഷകരുടെ പക്ഷത്തു നിന്നും ലഭച്ചിരുന്നു. ഏതു മേഖലയിൽ ആണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് പ്രശസ്തി ലഭിച്ചത്.

ഇപ്പോൾ വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണിയിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും തിളക്കമാർന്ന തുടക്കമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മികച്ചൊരു കഥാപാത്രം ലഭിച്ചതിൻ്റെ ആനന്ദത്തിലാണ് താരമെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയുടെ വിജയഘോഷത്തിൽ താരത്തിന്റെ ഡയലോഗ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നായകന്റെ മുന്‍ കാമുകിയായ ജ്യോതി തനിക്ക് കര്‍മയില്‍ വിശ്വാസമുണ്ടെന്ന് പറയുമ്പോള്‍ വിശ്വാസം നല്ലതാ ഇങ്ങനെ ഊ…. തിരിഞ്ഞ് ഇരിക്കുമ്പോള്‍ എന്തെങ്കിലും ആലോചിച്ച് സമാധാനിക്കാലേ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ക്രൂരമായ വഴികളിലൂടെ തന്റെ കരിയറിൽ ഉയർച്ച നേടാൻ ശ്രമിക്കുന്ന ഒരു അഭിഭാഷകന്റെ ജീവിതകഥ പറഞ്ഞ സിനിമയിൽ മീനാക്ഷി എന്ന നായിക കഥാപാത്രവും നായിക സങ്കൽപ്പങ്ങളെ പൊളിച്ചൊഴുകുകയായിരുന്നു

സിനിമ അവസാനിക്കുമ്പോള്‍ മീനാക്ഷി പറയുന്ന ഡയലോഗ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകര്‍ ഈ സീന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന് ചുരുക്കം. മുകുന്ദന്‍ ഉണ്ണിക്ക് ഇതിലും നല്ലപെയര്‍ ഉണ്ടാവില്ലെന്നാണ് പ്രേക്ഷകര്‍ ഇടങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും സിനിമ കണ്ടം പ്രശംസ ലഭിക്കുന്നതോടൊപ്പം തന്നെ നായികയായി അഭിനയിച്ച താരത്തിനും ഒരുപാട് ആശംസകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply