You are currently viewing അന്ന് നായകൻ അങ്ങനെ ചെയ്തപ്പോൾ വേറെ നിവൃത്തി ഇല്ലായിരിന്നു.… ഇപ്പോൾ ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.. തപ്സി

അന്ന് നായകൻ അങ്ങനെ ചെയ്തപ്പോൾ വേറെ നിവൃത്തി ഇല്ലായിരിന്നു.… ഇപ്പോൾ ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.. തപ്സി

ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ് തപസി പന്നു. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. തെലുങ്ക് ഭാഷയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് 2010 പുറത്തിറങ്ങിയ ജോമ്മാണ്ടി നാദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് തപ്സി.

2011-ൽ പുറത്തിറങ്ങിയ ആടുകളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് തമിഴിൽ താരം അഭിനയം തുടങ്ങുന്നത്. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരം തെരെഞ്ഞെടുക്കുന്നത്. ഹിന്ദി തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ എല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാനും മികച്ച പ്രേക്ഷക പിന്തുണയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചത്.

ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടി കൊടുക്കുന്നതും മികച്ച അഭിനയ വൈഭവം തന്നെയാണ്. ഡേവിഡ് ധവാന്റെ കോമഡി ചാഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഡബിൾസ് എന്ന ചിത്രത്തിൽ താരമായിരുന്നു നായിക. ഓരോ സിനിമയിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഒരുപാട് ഭാഷകളിൽ ഒന്നിച്ച് അഭിനയിച്ചതു കൊണ്ടു തന്നെ ലോകത്തൊട്ടാകെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മുൻ നിര നായിക നടി ആണ് താരം എന്ന് ചുരുക്കം. എന്നിരുന്നാലും സിനിമാ മേഖലയിൽ താരത്തിന് ആദ്യ സമയങ്ങളിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് എന്നും വളരെയധികം ബുദ്ധിമുട്ടുകളിലൂടെയും പ്രതിസന്ധികളിലൂടെയും താരം കടന്നു പോയിട്ടുണ്ട് എന്നും അവയെല്ലാം തരണം ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നു. സിനിമാ മേഖലയിൽ താരം ഇപ്പോൾ ആരും കൊതിക്കുന്ന ഉയരത്തിലാണ് എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ ഇത്തരം വെളിപ്പെടുത്തലുകൾ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ആദ്യ സമയങ്ങളിൽ അഭിനയിക്കേണ്ടി വന്ന ചില വേഷങ്ങൾ മനസ്സു കൊണ്ട് തീരെ ഉൾക്കൊള്ളാൻ കഴിയാത്തത് ആയിരുന്നു എന്നും അന്നത്തെ സിനിമ അവസ്ഥയിൽ സ്ത്രീ കഥാപാത്രം അവരുടെ സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ ഉള്ള വസ്തു മാത്രമായിരുന്നു എന്നും താരം പറയുന്നുണ്ട്. ചില സമയങ്ങളിൽ ഒന്നും നായികയെ ആവശ്യമുണ്ടായിരുന്നില്ല എന്നുമാത്രം സിനിമകളിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല താരം പറയുന്നത്.

ആ സമയത്തു വ്യക്തിപരമായി വിഷമമുണ്ടാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നും ഒരു സിനിമയിൽ നായകൻ തന്റെ പൊക്കിളിൽ പമ്പരം കറക്കുന്ന ഒരു സീൻ ഉണ്ട്. ആ സിനിമയിലും ആ സീനിലും അഭിനയിച്ചത് ആലോചിക്കുമ്പോൾ ഇപ്പോഴും ലജ്ജയാണ് എന്നും താരം പറയുകയുണ്ടായി. ഇപ്പോൾ അഭിനയ പ്രാധാന്യം കണക്കിലെടുത്താണ് താരം സിനിമ സെലക്ട് ചെയ്യുന്നത് എന്നും താരം പറഞ്ഞു. പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply