
പുഷ്പ ദ റൈസ് സിനിമ പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയ സിനിമ ആയിരുന്നു. റെക്കോർഡ് കളക്ഷൻ സിനിമക്ക് നേടാൻ കഴിഞ്ഞു എന്നതും അതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയുടെ തുടക്കം മുതലും റിലീസായപ്പോഴും വാർത്തയിൽ ഇടം പിടിച്ച മറ്റൊരു കാര്യം ഐറ്റം ഡാൻസ് ആയിരുന്നു.

സാമന്തയുടെ നാലു മിനിറ്റ് മാത്രമുള്ള ഐറ്റം നമ്പർ വലിയ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തരത്തിന്റെ ആദ്യ ഐറ്റം നമ്പർ ആയതു കൊണ്ടും ആ സമയങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വിശേഷങ്ങൾക്ക് വലിയ വാർത്ത പ്രാധാന്യം ലഭിക്കുന്നത് കൊണ്ടും നിറഞ്ഞ കയ്യടികളോടെ ഡാൻസ് പെർഫോമൻസ് പ്രേക്ഷകർ ഏറ്റെടുത്തു. വലിയ കോളിളക്കം ആണ് ഐറ്റം ഡാൻസ് വീഡിയോയും വിശേഷങ്ങളും ഫോട്ടോകളും സിനിമാ പ്രേമികൾക്കിടയിൽ ഉണ്ടാക്കിയത്.

വെറും നാലു മിനിറ്റ് ഐറ്റം നമ്പറിന് താരത്തിന് 5 കോടി രൂപ പ്രതിഫലം ലഭിക്കുകയും ചെയ്തു. ഈ ഒരൊറ്റ സിനിമ റിലീസ് ആയതോടു കൂടി താരത്തിന്റെ പ്രതിഫലം കുത്തനെ കൂട്ടുന്ന ഒരു വാർത്തയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായി. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച രശ്മിക മന്ദനക്ക് നാലു കോടി രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചത് എന്നത് കൂടി ചേർത്തു വായിക്കുമ്പോഴാണ് താരത്തിന്റെ 4 മിനിറ്റ് ഐറ്റം നമ്പർ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നത് മനസ്സിലാക്കാൻ കഴിയുന്നത്.

ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒന്നാം ഭാഗത്തിലെ ആളുകൾക്കിടയിൽ ഒരുപോലെ സ്വീകാര്യമായ ഓ ആണ്ടവ എന്ന് സമന്തയുടെ ഐറ്റം നമ്പറിനെ പോലെ രണ്ടാം ഭാഗത്തും ഒരു അടിപൊളി ഗാനം ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. പക്ഷേ സാമാന്തക്ക് പകരം തമന്ന ആണ് ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്.

പുഷ്പയുടെ ഒന്നാം ഭാഗം റിലീസായപ്പോൾ സമന്ത പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ അലയൊലികൾ അതുപോലെയോ അതല്ലെങ്കിൽ അതിനേക്കാൾ കൂടുതലായോ തമന്നക്കും ഉണ്ടാക്കി എടുക്കാൻ കഴിയും എന്ന് തന്നെയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. സമന്തയിൽ നിന്ന് വ്യത്യസ്തമായി തമന്ന ഒരുപാട് ഐറ്റം നമ്പറുകളിൽ മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എങ്കിലും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും മോഹിപ്പിക്കുന്ന മേനിയഴക് കൊണ്ടും പ്രേക്ഷകരെ വലയിൽ വീഴ്ത്താൻ തമന്നയും മതിയാകും എന്ന അഭിപ്രായവുമുണ്ട്.
