You are currently viewing ആ സീൻ കണ്ട് എഡിറ്റഡ് ആണോ എന്ന് ചോദിച്ചവരുണ്ട്.. അത് ഒർജിനൽ ആണ്.. വിവാദ സീനിനെക്കുറിച്ച് ടമന്ന

ആ സീൻ കണ്ട് എഡിറ്റഡ് ആണോ എന്ന് ചോദിച്ചവരുണ്ട്.. അത് ഒർജിനൽ ആണ്.. വിവാദ സീനിനെക്കുറിച്ച് ടമന്ന

ആ സീൻ കണ്ട് എഡിറ്റഡ് ആണോ എന്ന് ചോദിച്ചവരുണ്ട്.. അത് ഒർജിനൽ ആണ്.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. 2005 ൽ ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

തമിഴിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. 2019 ൽ പുറത്തിറങ്ങിയ താരത്തിന്റെ ആക്ഷൻ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. സുന്ദർ സി സംവിധാനം ചെയ്തു വിശാല്‍ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിൽ മികച്ച പ്രകടനമാണ് തമന്ന കാഴ്ചവച്ചത്.

ഈ സിനിമയിലെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. വിശാൽ തമന്ന എന്നിവർ ഒരുമിച്ചുള്ള സൂപ്പർ ഹിറ്റ് ഗാനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഈ സിനിമയിലെ ഒരു ഗാനത്തിലെ രംഗം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കാരണം തമന്ന ആ ഗാനത്തിൽ പ്രത്യക്ഷപ്പെട്ട വേഷവിധാനം തന്നെയായിരുന്നു ഏറെ ചർച്ച ചെയ്യപ്പെടാനുള്ള പ്രധാന കാരണം.

അതുവരെ കാണാത്ത തമന്നയാണ് ആ ഗാനത്തിൽ നമുക്ക് കാണാൻ സാധിച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യസമയത്ത് ഗാനത്തിലെ രംഗങ്ങൾ പുറത്തുവന്നപ്പോൾ ഒട്ടുമിക്ക പേരും വിചാരിച്ചത് അതൊരു എഡിറ്റഡ് വീഡിയോ ആണെന്നായിരുന്നു. അതിലെ ഫോട്ടോകളും പ്രചരിക്കുകയും ചെയ്തു. പിന്നീട് ആ ഗാനം പുറത്തിറങ്ങിയതോടെയാണ് യഥാർത്ഥത്തിൽ തമന്ന തന്നെയാണ് എന്ന് പലരും തിരിച്ചറിഞ്ഞത്.

ഒരു വലിയ താരനിര തന്നെയായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. തമന്നക്ക് പുറമേ മലയാളത്തിന്റെ ഭാഗ്യ നായിക നിലവിൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയായ ഐശ്വര്യ ലക്ഷ്മി തന്റെ തമിഴ് സിനിമയുടെ അരങ്ങേറ്റം കുറിച്ചതും ഈ സിനിമയിലൂടെയായിരുന്നു. മികച്ച പ്രകടനം തന്നെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ കാഴ്ചവച്ചത്. കൂടാതെ അകന്ക്ഷ പുരി യും മികച്ച വേഷം ചെയ്തിരുന്നു.

Leave a Reply