You are currently viewing ഇനി ആവർത്തിക്കില്ല. തുടക്ക കാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു തുറന്നടിച്ച് തമന്ന

ഇനി ആവർത്തിക്കില്ല. തുടക്ക കാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു തുറന്നടിച്ച് തമന്ന

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയജീവിതം ആരംഭിച്ചിട്ടുണ്ട്. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. അയൻ , പയ്യ , സിരുത്തൈ, വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ ഈയടുത്തായി താരം പങ്കുവയ്ക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പതിനേഴ് വർഷമായി താരം സിനിമാ മേഖലയിൽ വന്നിട്ട് എന്നും ആദ്യസമയത്ത് ചെയ്തിരുന്ന ഗ്ലാമറസ് റോളുകൾ ഇനി ഒരിക്കലും ചെയ്യില്ല എന്നും അതിനോടുള്ള താൽപര്യങ്ങൾ ഇല്ലാതായിട്ടുണ്ട് എന്നുമുള്ള ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ താരം നടത്തിയിരിക്കുന്നത്. മുൻപ് ഗ്ലാമറസ് റോളുകളിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും ലിപ്ലോക്ക് രംഗങ്ങൾ, ചുംബനരംഗങ്ങളിൽ ഒന്നും താരം ഇതുവരെയും അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് കരാറിൽ ഒപ്പ് വെക്കുന്ന സമയത്ത് തന്നെ താരം മുൻകൂട്ടി പറയുമെന്ന് താരത്തെ കുറിച്ച് സിനിമാമേഖലയിൽ പരക്കെ സംസാരമുണ്ട്.

Leave a Reply