You are currently viewing കിടിലൻ ഡാൻസുമായി ശ്വേത മേനോനും മണി കുട്ടനും… വൈറൽ വീഡിയോ കാണാം

കിടിലൻ ഡാൻസുമായി ശ്വേത മേനോനും മണി കുട്ടനും… വൈറൽ വീഡിയോ കാണാം

കിടിലൻ ഡാൻസുമായി ശ്വേത മേനോനും മണി കുട്ടനും… വൈറൽ വീഡിയോ കാണാം

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളുടെ ഫോട്ടോ ഷൂട്ടും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. സിനിമയിലോ സീരിയലിലോ അഭിനയിക്കുകയും ആ അഭിനയം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്താൽ അവരുടെ ചെറിയ ചെറിയ വിശേഷങ്ങൾക്കു പോലും പ്രേക്ഷകർ കാത്തിരിക്കുകയും വളരെ പെട്ടെന്ന് അവർ സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്.

ഇപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ രണ്ട് താരങ്ങൾ ഒരുമിച്ച് വേദിയിൽ പ്രത്യക്ഷപ്പെടുകയും ഒരുമിച്ച് ഡാൻസ് ചെയ്യുകയും ചെയ്തതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയ വൈഭവത്തിലൂടെ പ്രേക്ഷകർ സ്വീകരിച്ച ശ്വേത മേനോനും മണിക്കുട്ടനും ആണ് കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി ഇപ്പോൾ വേദിയിൽ എത്തിയിരിക്കുന്നത്. വളരെb മികച്ച സ്വീകര്യതയാണ് ഡാൻസ് വിഡിയോ ക്ക് ലഭിക്കുന്നത്.

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. പ്രധാനമായും മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രമുഖമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് മണിക്കുട്ടൻ. 2004 -ൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പ്രശസ്ത ടിവി സീരിയലിലെ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. വർഷങ്ങളോളം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു താരം എന്നത് എടുത്തു പറയേണ്ടതാണ്. 2021 ലെ ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ ടൈറ്റിൽ വിജയിയാണ് താരം എന്നതും ശ്രദ്ധേയമാണ്.

Leave a Reply