ട്രെയിനിൽ TTR വരെ എന്നെ B#W ചെയ്യിപ്പിച്ചു… സ്വീറ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കേരളത്തിൽ അറിയപ്പെടുന്ന ഒരു ട്രാൻ സ് വുമൺ ആണ് സ്വീറ്റി. ഒരുപാട് കഴിവുകളും മറ്റും പ്രകടിപ്പിക്കുകയും അതിലൂടെ തന്റെ സ്വത്വത്തെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുകയും ചെയ്ത സ്വീറ്റിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ തുറന്ന മനോഭാവത്തോടു കൂടെ ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും അവർ എണ്ണി പറയുകയാണ്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുന്നതും അപ്പച്ചനെയും അമ്മച്ചിയെയും വിട്ടു പോന്നതിനു ശേഷം ആദ്യമായി വീട് വിട്ടു നിൽക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ അവർ പറയുന്നുണ്ട്
വീട് വിട്ടിറങ്ങി കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്ത് മൂന്നു ദിവസം ഒരു പാലത്തിനടിയിലാണ് താമസിച്ചത് എന്നും അപ്പോൾ എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് ആരെങ്കിലും കൊല്ലുമോ ഞാൻ മരി ക്കുമോ എന്ന് തുടങ്ങിയ പേടികൾ ഉണ്ടായിരുന്നു എന്നും അതിനുശേഷം ഒരു ഷെൽട്ടർ ഹോമിൽ മൂന്നുദിവസം താമസിച്ചു എന്നും പക്ഷേ അവിടെ ആ സമയത്ത് ട്രാൻ സ്ജെ ൻഡേ ഴ്സിനെ സ്വീകരിക്കാനും ആക്സെപ്റ്റ് ചെയ്യാനും പറ്റുന്ന ഒരു നിയമ വ്യവസ്ഥ അല്ലായിരുന്നു എന്നും അവർ പറയുന്നു.
അതുകൊണ്ട് അനാഥ മന്ദിരത്തിൽ നിന്നും പിന്നീട് പോകുന്നത് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ്. അവിടെയാണ് പിന്നീട് ഉള്ള ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ആ സമയങ്ങളിൽ ഒരുപാട് പേർ തന്നെ ലൈം ഗിക മായി ഉപദ്രവിച്ചിട്ടുണ്ട് എന്നും ഉപയോഗിച്ചിട്ടുണ്ട് എന്നും അവർ തുറന്നു പറയുന്നു. അന്നത്തെ ചില വിശപ്പടക്കലിനു വേണ്ടി 10 രൂപക്കും 20 രൂപക്കും വരെ അത്തരം പ്രവർത്തികളിൽ ഏർപ്പെടേണ്ടി വന്നു എന്നും അന്ന് വിശപ്പിന് ആയിരുന്നു പ്രാധാന്യം എന്നും റെയിൽവേ സ്റ്റേഷനിലെ പൈപ്പ് വെള്ളം കുടിച്ച് ജീവൻ നിലനിർത്തിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അവർ പറയുന്നുണ്ട്.

കള്ളവണ്ടി കയറി അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുമായിരുന്നു എന്നും അതിനിടയിൽ ട്രെയിനിലെ ടി ടി ആർ ഉൾപ്പെടെ ഉള്ളവർ ലൈം ഗി ക മായി ഉപദ്രവിച്ചു എന്ന് അവർ പറയുന്നു. അതിനുശേഷം റെയിൽവേ സ്റ്റേഷനിൽ പേ ആൻഡ് യൂറിൻ സ്റ്റേഷനിൽ ആറുമാസം ചെറിയ വേതനത്തിനു വേണ്ടി ജോലി ചെയ്തു എന്നും അവിടെ നിന്ന് പിന്നീട് തനിക്ക് ഒരു മാറ്റം ലഭിച്ചത് ചെന്നൈയിൽ ജോലി ഉണ്ടായിരുന്ന ദലൂപ്പ എന്ന വ്യക്തിയെ പരിചയപ്പെട്ടതിലൂടെ ആണ് എന്നും അവർ പറയുന്നു.

ദലൂപ്പയെ പരിചയപ്പെട്ട് അവർ സ്വന്തം വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി എന്നും അവിടെ ദലൂപ്പയുടെ മാതാവ് ഭാഗ്യവതി തന്നെ ഒരു മകളായി അംഗീകരിച്ചു എന്നും ഏത് വസ്ത്രം ധരിക്കുവാനും സ്വാതന്ത്ര്യം തന്നു എന്നും അവർ പറഞ്ഞു. അവിടെ നിന്നാണ് താൻ മേക്കപ്പ് ആർട്ടിസ്റ്റ് ആവാനുള്ള കോഴ്സ് പഠിച്ചത് എന്നും അവർ പറയുന്നുണ്ട്. അതിനുമുമ്പ് മറ്റു പ്രയാസങ്ങൾക്കിടയിലും ഞാൻ ഡിഗ്രി പഠനം പൂർത്തിയാക്കിയെന്ന് വലിയ ആത്മാഭിമാനത്തോടെ ആണ് അവർ പറഞ്ഞത്.

സെന്റ് തെരേസ കോളേജിൽ ആദ്യമായാണ് 16 ട്രാൻ സ്ജെ ൻഡേഴ്സിന് ഡിഗ്രി പഠനം പൂർത്തീകരിക്കാൻ അവസരം ലഭിച്ചത്. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞു. അതിനുശേഷം ആണ് മേക്കപ്പ് ആർട്ടിസ്റ്റായും ഒപ്പം ജീവൻ ടിവിയിൽ ന്യൂസ് റീഡർ ആയും പ്രവർത്തിക്കാൻ ആരംഭിച്ചത്. ഈ ജോലികൾ ഞാൻ ഇന്നും തുടരുന്നു എന്നും ഇപ്പോഴും ലോകത്ത് ഡിസ്ക്രിമിനേഷൻ ഉണ്ട് എന്നും തന്നെയാണ് അവർ പറയുന്നത്. അതിനുള്ള പല തെളിവുകളും ഉദാഹരണങ്ങളും തന്റെ അഭിമുഖത്തിൽ അവർ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് അഭിമുഖം വൈറലായത്.