You are currently viewing ഒടിടിയിലും തരംഗമായി ചതുരം… സ്വാസികയുടെ ഗ്ലാമർ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നു…

ഒടിടിയിലും തരംഗമായി ചതുരം… സ്വാസികയുടെ ഗ്ലാമർ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നു…

ഒടിടിയിലും തരംഗമായി ചതുരം….

സമീപകാലത്ത് ഒടിടി റിലീസിന് വേണ്ടി മലയാള സിനിമാസ്വാദകർ വലിയ തോതിൽ കാത്തിരുന്ന ചിത്രമായിരുന്നു ചതുരം. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറിൽ ആയിരുന്നു തിയറ്ററിൽ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിൽ കയ്യടി നേടിയിരുന്നു. അടുത്തിടെയാണ് ചതുരം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്.

ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയിലറും അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തിയേറ്ററിൽ റിലീസായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ഓടിടിയിൽ സിനിമ റിലീസ് ചെയ്തപ്പോഴും വലിയ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. തിയേറ്ററിൽ തരംഗം സൃഷ്ടിച്ചത് പോലെ തന്നെ ഓടിടിയിലും വലിയ ഓളം ആണ് സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.

മാർച്ച്‌ 9 രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചതുരം സ്ട്രീമിം​ഗ് തുങ്ങുമെന്ന് സ്വാസിക അറിയിച്ചതു പ്രകാരം സ്ട്രീമിങ് തുടങ്ങിയ സിനിമക്ക് വമ്പിച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനേതാക്കൾ ഓരോരുത്തരും വളരെ മികച്ച രൂപത്തിലാണ് തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരുപാട് പേരാണ് അഭിപ്രായങ്ങളും മറ്റും അറിയിക്കുന്നത്. എന്തായാലും ഓടിടിയിലും തകർത്തു വാരാനൊരുങ്ങുകയാണ് സിനിമ.

Leave a Reply