You are currently viewing ഭക്ഷണം കഴിച്ച് പാത്രം വടിച്ച് നക്കി വടിക്കുന്നത് എന്റെ സ്വഭാവമാണ് : സ്വാസിക

ഭക്ഷണം കഴിച്ച് പാത്രം വടിച്ച് നക്കി വടിക്കുന്നത് എന്റെ സ്വഭാവമാണ് : സ്വാസിക

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ ചിത്രം സുന്ദര പാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. ഏതു വേഷം ആണെങ്കിലും ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ ആണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ താരത്തിന് നിലയുറപ്പിക്കാൻ കഴിഞ്ഞു.

നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിക്കുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി. പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു. 2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തി.

പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ആണ് ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ കുമാരിയിലും മികച്ച ഒരു വേഷം താരം ചെയ്തിരുന്നു

ചതുരം, കുമാരി എന്നീ സിനിമ റിലീസ് ആയതിനു ശേഷം ഒരുപാട് അഭിമുഖങ്ങൾ ആണ് താരത്തിന്റെത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടികളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മനസ്സിൽ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സ്റ്റാർ മാജിക്കിന്റെ വേദി ഉപകാരപ്പെട്ടിട്ടുണ്ട് എന്നാണ്.

ഭക്ഷണം കഴിച്ച് പാത്രം വടിച്ചു നക്കുക, ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ സ്ട്രോ വേച്ച് സൗണ്ട് ഉണ്ടാകുക, ഐസ്ക്രീം കഴിച്ചാൽ ചുണ്ടിൽ പറ്റിയത് നാക്ക് വെച്ച് കഴിക്കുക തുടങ്ങി കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ് എന്നും അതൊന്നും നമ്മുടെ ഇമേജ് നഷ്ടപ്പെടുത്താണ്ട എന്ന് കരുതി നമ്മളാരും ചെയ്യാറില്ല എന്നും ഇതിനെല്ലാം സ്റ്റാർ മാജിക് വേദി അവസരങ്ങൾ തന്നിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. എല്ലാവർക്കും ഉള്ളിൽ ഒരു കുട്ടിയും കുട്ടിത്തവും ഉണ്ടാകും എന്നും താരം പറഞ്ഞു.

Leave a Reply