You are currently viewing നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക…

നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക…

നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക…

മിനിസ്ക്രീം രംഗത്തെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. ചെറുതും വലുതുമായ ഒരുപാട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രംഗത്ത് ഒരുപാട് ആരാധകരെ നേടിക്കൊടുത്ത സീരിയൽ ആയിരുന്നു സീത. അതിലൂടെ ഒരുപാട് വീട്ടമ്മമാരുടെ സ്നേഹവും ആരാധനയും താരത്തിന് ലഭിച്ചിരുന്നു. എങ്കിലും കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങി നിറഞ്ഞ കയ്യടികളുടെ ആരാധകർ സ്വീകരിച്ച ചതുരം എന്ന സിനിമയിലൂടെ കേരളക്കര ഒന്നാകെ താരം തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

താരത്തിന്റെ കരിയറിലെ ബെസ്റ്റ് കഥാപാത്രമായാണ് താരത്തിന് സിനിമ ലഭിച്ചത്. അതിനുശേഷം ആരാധകർക്കിടയിലും സോഷ്യൽ മീഡിയ ഇടങ്ങളൊന്നും താരം സജീവമായിട്ടുണ്ട്. അതിനുമപ്പുറം താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും മുൻപത്തെ നേക്കാൾ കൂടുതൽ സ്വീകാര്യത ലഭിക്കുകയും താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ സംരക്ഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ചതുരം എന്ന സിനിമയിൽ താരം ഒരു അതീവ ഗ്ലാമറ ബുക്കിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത് ഒരുപാട് വിമർശനങ്ങൾക്കും ട്രോളുകൾക്കും സിനിമയും സിനിമയിലെ താരത്തിന്റെ അഭിനയവും വഴിവച്ചു എങ്കിലും താരത്തിന് താരമൂല്യം വർദ്ധിക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിയുകയും കരിയറിലെ മികച്ച ഒരു സിനിമയുടെ ഭാഗമാവാൻ കഴിയുകയും ചെയ്തിരിക്കുന്നു.

ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. അന്നും ഇന്നും ജനങ്ങൾ നടന്മാരെ കണ്ടാണ് തിയേറ്ററിലേക്ക് എത്തുന്നത് എന്നും സിനിമ സെലക്ട് ചെയ്യുന്നത് എന്നും ആണ് താരം പറയുന്നത്. വർഷങ്ങളായി അങ്ങനെയാണ് എന്നും നസീർ സാറിന്റെ സിനിമ, സത്യൻ മാഷിന്റെ സിനിമ, ജയന്റെ സിനിമ എന്നാണ് പറയുന്നത് എന്നും താരം പറഞ്ഞു.

ഏത് സിനിമാ ഇൻഡസ്ട്രി ആണെങ്കിലും സിനിമ ബിസിനസ് ചെയ്യപ്പെടുന്നത് ഹീറോയുടെ പേരിലാണ്. അതിന് കാരണം ഒരു സിനിമ തിയേറ്ററിൽ വന്നുകഴിഞ്ഞാൽ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അല്ലെങ്കിൽ പൃഥ്വിരാജ്, ഫഹദ്, ദുൽഖർ എന്നിവരുടെയോ പേരുകളാണ് നമ്മുടെ വായിൽ ആദ്യം വരുന്നത്. എന്തുകൊണ്ട് അവിടെ സ്ത്രീ അഭിനേതാക്കളുടെ പേരുകൾ വരുന്നില്ല എന്നും അവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് അറിയുന്നില്ല എന്നും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് ആണ് താരം പറയുന്നത്.

നടിമാരുടെ പേരിൽ ആരും തിയേറ്ററുകളിലേക്ക് വരാറില്ലെന്നും പ്രേക്ഷകരുടെ ആ ചിന്താഗതി മാറണമെന്നും
ഇപ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ട് ഉണ്ടെന്നും എന്നാൽ ആ മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്നും ആണ് താരം പറയുന്നത്. വരുന്ന ഒരു പത്ത് വർഷത്തിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അഭിമുഖം വൈറലായിരിക്കുകയാണ്.

Leave a Reply